ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഹെൻലി പാസ്പോർട്ട് സൂചിക. ഈ നേട്ടത്തിൽ ഒന്നാമതെത്തിയിരിക്കുന്നത് സിംഗപ്പൂരാണ്. പുതിയ കണക്കനുസരിച്ച് 192 രാജ്യങ്ങളിലേക്ക് വിസ രഹിതമായി സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് സഞ്ചരിക്കാം. കഴിഞ്ഞ അഞ്ച് വർഷമായി ഈ സ്ഥാനം കൈയടക്കി വെച്ചിരുന്ന ജപ്പാനെ പിന്തള്ളിയാണ് സിംഗപ്പൂർ ഒന്നാമതെത്തിയിരിക്കുന്നത്.
ലണ്ടൻ ആസ്ഥാനമായുള്ള ഇമിഗ്രേഷൻ കൺസൾട്ടൻസി ഹെൻലി ആൻഡ് പാർട്ണേഴ്സ് പ്രസിദ്ധീകരിച്ച റാങ്കിംഗ് പ്രകാരമാണ് സിംഗപ്പുർ ഒന്നാമതെത്തിയത്. വിസയില്ലാതെ പാസ്പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ, ഇത്തവണ ജപ്പാന് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വന്നു. യൂറോപ്യൻ രാജ്യങ്ങളായ ജർമനിയും ഇറ്റലിയും സ്പെയിനുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്.
ഒരു പതിറ്റാണ്ട് മുമ്പ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക എട്ടാം സ്ഥാനത്താണിപ്പോൾ. ബ്രിട്ടനാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ചൈനയിൽ നിന്നുള്ള സ്വകാര്യസംരഭകർക്കെതിരെ കടുത്ത നടപടികൾ എടുക്കാൻ തുടങ്ങിയതിന് ശേഷമാണ് സിംഗപ്പുർ പാസ്പോർട്ട് കൂടുതൽ കരുത്താർജിച്ചത്.
ഹെൻലിയുടെ റാങ്കിംഗ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
Comments