ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിന്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. എസ്ഡിപിഐ അംഗം അമിതാഭ് ചന്ദ്രനെയാണ് പോലീസ് പിടികൂടിയത്. എന്നാൽ പ്രതി ആർഎസ്എസ് കാരനാണെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഡിവൈഎഫ്ഐ നടത്തുന്നത്. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇപ്പോഴിതാ, ഫോട്ടോ സഹിതം പങ്കുവെച്ചുകൊണ്ട് കേസിലെ പ്രതി എസ്ഡിപിഐ അംഗമാണെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
‘കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിന്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ആർ.എസ്.എസിന്റെ തലയിൽ കെട്ടി വെക്കാനുള്ള ഡിവൈഎഫ്ഐ ശ്രമം നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. പോലീസ് പിടിയിലായ പ്രതി അമിതാഭ് ചന്ദ്രൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാത്രവുമല്ല ഇയാൾ എസ്. ഡി.പി.ഐ യിൽ അംഗത്വം സ്വീകരിച്ചയാളുമാണ്. കൊലപാതകം കഴിഞ്ഞ ഉടൻ തന്നെ സിപിഎം നേതാക്കൾ അടക്കം സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘമാണെന്ന് തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിച്ചതാണ്.
എന്നാൽ രാത്രിയിൽ ചേർന്ന ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റി യോഗമാണ് ഉത്തരവാദിത്വം ആർ.എസ്.എസിന്റെ തലയിൽ ഇടാനുള്ള തീരുമാനം എടുത്തത്. വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഈയടുത്ത കാലത്ത് കായംകുളത്തെ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ഉണ്ടായ പ്രതിസന്ധിയും വിഭാഗീയതയും മറികടക്കാൻ ഉള്ള പാഴ് ശ്രമമാണ് ഈ വ്യാജ ആരോപണത്തിന് പിന്നിൽ. നാട്ടുകാരോ സ്വന്തം അണികളോ പോലും വിശ്വസിക്കാത്ത ദുരാരോപണം പിൻവലിക്കാൻ ഡിവൈഎഫ്ഐ ഏരിയാ – സംസ്ഥാന നേതൃത്വങ്ങൾ തയ്യാറാകണം.’- സന്ദീപ് വാചസപതി കുറിച്ചു.
ഫോട്ടോ 1. സ്ഥലം എം.പിയുടെ എഫ്ബി പോസ്റ്റ്
ഫോട്ടോ 2,3: ഡിവൈഎഫ്ഐ ഏരിയാ സംസ്ഥാന നേതൃത്വങ്ങളുടെ വ്യാജ ആരോപണം.
ഫോട്ടോ 4,5. പൊലീസ് പിടിയിലായ പ്രതി എസ് ഡി.പി.ഐ അംഗത്വം സ്വീകരിച്ച ചടങ്ങ്.
ഫോട്ടോ 6,7 : നാട്ടുകാരനായ പാർട്ടി അനുഭാവിയുടെ എഫ്ബി പോസ്റ്റ്.
ഫോട്ടോ 8. സഖാവ് ജി സുധാകരന്റെ പ്രതികരണം.
Comments