സർവകാല റെക്കോർഡിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില. വ്യാപരത്തിനിടെ ഓഹരി വില 2844.90-ൽ എത്തിയതോടെയാണ് റെക്കോർഡ് പിറന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ആദ്യപാദ ഫലം വരാനിരിക്കേയാണ് ഓഹരി മുന്നേറ്റം.
എല്ലാ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടമകൾക്കും റിലയൻസിന്റെ ഒരു ഓഹരിയ്ക്ക് ഒന്നുവീതമെന്ന നിലയിൽ ജിയോ ഫിനാൻഷ്യൽ സർവീസിന്റെ ഓഹരി ലഭിക്കും. ഇന്നലെ 2,835 രൂപയ്ക്കാണ് റിലയൻസ് ക്ലോസ് ചെയ്തത്. ഇന്ന് ഓഹരി വിലയിൽ 0.5 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഓഹരി വിലയിൽ ഉണ്ടായ മുന്നേറ്റത്തിന്റെ റിലയൻസിന്റെ മൊത്തം ഓഹരി മൂല്യം 19.1 ലക്ഷം കോടി രൂപയയാണ് ഉയർന്നത്.
ജൂലൈ 20-ന് റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റിന്റെ (ആർഎസ്ഐഎൽ) പുതിയ ഇക്വിറ്റി ഷെയർഹോൾഡർമാരെ നിർണ്ണയിക്കുമെന്ന് കമ്പനി അറിയിച്ചു. റിലയൻസ് ഗ്രൂപ്പിലെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാൻഷ്യൽ സർവീസസിനെ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ നാളെ പ്രത്യേക പ്രീ-ഓപ്പൺ സെഷൻ നടത്തും.
Comments