കോഴിക്കോട്: റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിയ്‌ക്ക് ക്രൂരമർദ്ദനം. കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലാണ് സംഭവം. രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥി മിഥിലാജിനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കാഴ്ചയ്ക്ക് തകരാർ സംവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കൂടാതെ മുക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തോളം പേർ ചേർന്നാണ് മിഥിലാജിനെ മർദ്ദിച്ചതെന്ന് പിതാവ് പറഞ്ഞു. കുന്നമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.















