ബെംഗളുരു; ഇന്ത്യൻ ഹോക്കിയുടെ പുരുഷ ടീം സ്‌പെയിനിലേക്ക് തിരിച്ചു. സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരമ്പരയിൽ പങ്കെടുക്കാനാണ് 24 അംഗ ടീം പോയത്. ടെറാസയിൽ ജൂലൈ 25മുതൽ 30വരെയാണ് ടൂർണമെന്റ് നടക്കുന്നത്.
ആതിഥേയരായ സ്‌പെയിനും ഇംഗ്ലണ്ടും നെതർലൻഡുമാണ് ഇന്ത്യയുടെ എതിരാളികൾ. ഹർമൻപ്രീത് സിംഗാണ് ക്യാപ്റ്റൻ. ഹർദ്ദിക് സിംഗാണ് വൈസ് ക്യാപ്റ്റൻ. ഗോൾകീപ്പറായി മലയാളി താരം ശ്രീജേഷുമുണ്ട്. 25ന് സ്‌പെയിനുമായാണ് നീലപ്പടയുടെ ആദ്യ മത്സരം. 26ന് നെതർലൻഡുമായും 28ന് ഇംഗ്ലണ്ടുമായും ഇന്ത്യ ഏറ്റുമുട്ടും. 30നാണ് ഫൈനൽ.
ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള പരമ്പര ടീമിനും താരങ്ങൾക്കും ഗുണം ചെയ്യും. ‘എതിരാളികൾ ശക്തരാണെന്നുംതാരങ്ങൾക്ക് ഈ പരമ്പര ഒരു പരീക്ഷണമായിരിക്കുമെന്ന്’ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് പറഞ്ഞു.
Comments