ഓക്ക്ലൻഡ്: ന്യൂസീലൻഡ് ആതിഥേയത്വം വഹിക്കുന്ന 2023 വനിതാ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാനിരിക്കെ് ഉദ്ഘാടന മത്സരം നടക്കുന്ന ഓക്ക്ലൻഡിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ലോകകപ്പിൽ പങ്കെടുക്കാനെത്തിയ താരങ്ങൾ താമസിച്ച ഹോട്ടലിന് സമീപത്താണ് വെടിവെപ്പുണ്ടായത്. ലോകകപ്പ് താരങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് ന്യൂസീലൻഡ് പോലീസ് അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫിലിപ്പീൻസ്, നോർവേ എന്നീ രാജ്യങ്ങളുടെ ടീമുകൾ താമസിച്ച ഹോട്ടലിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത്. 2023 വനിതാ ലോകകപ്പിന് വേദിയാകുന്നത് ന്യൂസീലൻഡും ഓസ്ട്രേലിയയുമാണ് ഉദ്ഘാടന മത്സരത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപുണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ടൂർണമെന്റ് മുൻകൂട്ടി നിശ്ചിയച്ച പ്രകാരം നടക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ന്യൂസീലൻഡ് സർക്കാർ അറിയിച്ചു. വനിതാ ലോകകപ്പിന്റെ ഒൻപതാം പതിപ്പിനാണ് ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി ഇന്ന് തുടക്കമാകുന്നത്. ആദ്യമായി ഇത്തവണ 32 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.
Comments