ചൂട് വെള്ളത്തിൽ മഞ്ഞളിട്ട് കുടിക്കുക എന്നത് അത്ര ആർക്കും ഇഷ്ടമുള്ളതല്ല. എന്നാൽ ഇളം ചൂട് വെള്ളത്തിൽ മഞ്ഞൾ ചേർത്ത് വെറും വയറ്റിൽ കുടിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന് കുളിർമയും ആരോഗ്യവും ലഭിക്കുന്നതിന് പുറമേ തടി കുറയുക എന്നതുൾപ്പെടെ ഗുണങ്ങൾ പലതാണ്.
ചൂട് വെള്ളത്തിൽ മഞ്ഞൾ കലർത്തി കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായകമാകും. മഞ്ഞളിലെ കുർകുമിനാണ് ഈ ഗുണം നൽകുന്നത്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നതോടൊപ്പം കോൾഡ്, അലർജി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരവുമാണ്.
തടി കുറയ്‌ക്കുന്നതിനും മഞ്ഞൾ കലർത്തിയ പാനീയം ഫലപ്രദമാകും. മഞ്ഞൾ കൊഴുപ്പ് ഇല്ലാതാക്കാൻ വളരെയധികം സഹായകരമാണ്. ഇത് ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തും. മഞ്ഞളിന് കൊഴുപ്പ് നീക്കാനുളള ശക്തിയുണ്ട്. വെള്ളം ചൂടാക്കിയ ശേഷം അൽപനേരം തിളപ്പിക്കണം. നന്നായി തിളച്ചു കഴിഞ്ഞാൽ മാത്രം മഞ്ഞൾപ്പൊടി കലർത്തുക. എന്നാൽ മാത്രമേ മഞ്ഞളിന്റെ പൂർണഗുണം ലഭ്യമാകു. മഞ്ഞൾ ചൂടാകുമ്പോഴാണ് ഇത് ലയിക്കുന്നത്.
ചർമം കൂടുതൽ സുന്ദരമായി സംരക്ഷിക്കുന്നവർക്കും മഞ്ഞൾ കലർത്തിയ വെള്ളം സ്ഥിരമായി കുടിയ്‌ക്കുന്നത് ഫലപ്രദമാണ്. ചർമത്തിലെ ചുളിവുകൾ നീക്കുന്നതിനും പ്രായക്കുറവിനുമെല്ലാം ഈ പാനീയം നല്ലതാണ്. ഇതിലൂടെ തിളക്കമാർന്ന ചർമം ലഭിക്കുന്നതായിരിക്കും. ചർമത്തിനുണ്ടാകുന്ന മുഖക്കുരു, പാടുകൾ, തേയ്മൽ പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഗുണം ചെയ്യും. ചർമത്തിന് തിളക്കവും രക്തപ്രസാദവും നൽകുന്നതിനും ഇത് പ്രയോജനകരമാണ്. ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാനും ഇത് സഹായിക്കും. പല ചർമ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം മാർഗമാണിത്.
വയറിന്റെ ആരോഗ്യത്തിന് മികച്ച മരുന്നാണ് മഞ്ഞൾ കലർത്തിയ വെള്ളം. കുടലിനെ ശുദ്ധീകരിയ്‌ക്കാനും ശരീരത്തിലെ ടോക്സിനുകൾ നീക്കാനും വിര ശല്യത്തിനുമെല്ലാം ഇതേറെ നല്ലതാണ്. കിഡ്നി, ലിവർ ആരോഗ്യത്തിനും മികച്ച ഒന്നാണിത്. മഞ്ഞൾ രക്തപ്രവാഹം സുഗമമാക്കാനും ഇത് വളരെയധികം പ്രയോജനകരമാണ്.
















Comments