വാരണസി; ജ്ഞാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേയ്ക്ക് അനുമതി നൽകണമെന്ന ഹർജിയിൽ വാരണാസി കോടതി ഇന്ന് വിധി പറയും. ഹൈന്ദവ വിശ്വാസികളുടെ ഹർജിയിലെ വാദങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയാക്കിയായിരുന്നു.
പള്ളിസമുച്ചയം മുഴുവനായും സർവേ നടത്താൻ പുരാവസ്തുഗവേഷണവകുപ്പിന് (എ.എസ്.ഐ.) നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു വിശ്വാസികളാണ് വാരാണാസി ജില്ലാകോടതിയിൽ ഹർജി നൽകിയത്. പുരാവസ്തുവകുപ്പിന്റെ സർവേ പള്ളിസമുച്ചയത്തിൽ കേടുപാടുണ്ടാകാൻ കാരണമാകുമെന്നും ആധുനികമാർഗങ്ങളുപയോഗിച്ചുള്ള പരിശോധന ആവാമെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്.
തങ്ങളുടെ വാദങ്ങളെല്ലാം കോടതിക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും ഇനി തീരുമാനം കോടിതിയുടേതാണെന്നും സർവേയ്ക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈന്ദവ വിശ്വാസികൾക്കായി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
Comments