കോടിയേരിയുടെയും നായനാരുടെയും മൃതദേഹങ്ങൾ; ഉമ്മൻ ചാണ്ടിയുടേത് ശവം; വിലാപയാത്രക്ക് ശവഘോഷയാത്ര എന്ന് വിശേഷണം; ഉമ്മൻചാണ്ടിക്ക് യാത്രാമൊഴിയേകിയ മലയാളികളെ അവഹേളിച്ച് ഇടതു ബുദ്ധി ജീവി എൻ ഇ സുധീർ; സാംസ്കാരിക വിനായകൻ എന്ന് വിമർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കോടിയേരിയുടെയും നായനാരുടെയും മൃതദേഹങ്ങൾ; ഉമ്മൻ ചാണ്ടിയുടേത് ശവം; വിലാപയാത്രക്ക് ശവഘോഷയാത്ര എന്ന് വിശേഷണം; ഉമ്മൻചാണ്ടിക്ക് യാത്രാമൊഴിയേകിയ മലയാളികളെ അവഹേളിച്ച് ഇടതു ബുദ്ധി ജീവി എൻ ഇ സുധീർ; സാംസ്കാരിക വിനായകൻ എന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 10:56 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളമിന്നു വരെ കണ്ടിട്ടില്ലാത്ത ജനസാഗരമായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയിലുടനീളം അനുഗമിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകിയ ആ ജനസാഗരത്തെ അവഹേളിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഇടതു ബുദ്ധിജീവി എൻ ഈ സുധീർ.
ആദ്ദേഹത്തിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയെ അവഹേളിക്കുന്നത്. “ശവം വെച്ചുള്ള തെരുവു ഷോ” എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തു കൊണ്ട് ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മനസ്സ് തകർന്നിരിക്കുന്ന അനുയായികളെയും കുടുംബാംഗങ്ങളെയും അദ്ദേഹത്തിന് യാത്രാമൊഴിയേകിയ കേരളത്തെയും ഒന്നടങ്കം അവഹേളിക്കുകയാണ് എൻ ഇ സുധീർ. അതുകൂടാതെ രാവേറെ ചെല്ലും വരെ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തെ അനുഗമിച്ച മാധ്യമങ്ങളെയും ഭർസിക്കുന്നുണ്ട് സുധീർ.

എൻ ഈ സുധീറിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും:

“ശവഘോഷയാത്ര കടന്നുപോയ തെരുവുകളിലെല്ലാം വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാലും അതൊരു ശവഘോഷയാത്രയാണ്. തികച്ചും അരോചകമായ ഒന്ന്. അതിനെ വിഷലിപ്തമാക്കിക്കൊണ്ട് മത്സരിച്ചുള്ള തത്സമയ ചാനൽ സംപ്രക്ഷേപണങ്ങളും. ഇത് സഹിച്ച മലയാളിയെ നമിക്കണം.
ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു വെച്ച് നല്ല മാതൃക കാണിച്ച ഒരു നേതാവിന്റെ മൃതദേഹമാണ് ഒന്നിലധികം ദിവസമായി തെരുവിലൂടെ ഇഴഞ്ഞുനീങ്ങിയത്. ഉമ്മൻചാണ്ടി ഇതാഗ്രഹിച്ചു കാണുമോ എന്നെനിക്കറിയില്ല. ഇല്ലെന്നു കരുതാനാണ് എനിക്കിഷ്ടം.
കോടിയേരിയുടെയും നായനാരുടെയും
മൃതദേഹങ്ങൾ ഇങ്ങനെ മണിക്കുറുകൾ തെരുവുകളിലൂടെ യാത്രചെയ്തു എന്നു നമുക്കറിയാം. എന്നാൽ സാക്ഷാൽ ഇ. എം. എസ്സിനെ മണിക്കൂറുകൾക്കകം അദ്ദേഹം മരിച്ച തിരുവനന്തപുരത്തുതന്നെ ദഹിപ്പിച്ചു. സി.പി.ഐ നേതാവായ എൻ.ഇ. ബാലറാം മരിച്ചാൽ കഴിയുന്നതും വേഗം തൊട്ടടുത്തുള്ള ശ്മശാനത്തിൽ ദഹിപ്പിക്കണം എന്ന് പറഞ്ഞു വെച്ചിരുന്നു. ആ പിണറായിക്കാരനെയും തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ തൊട്ടടുത്ത ദിവസം അടക്കം ചെയ്തു. ഇങ്ങനെയും മാതൃകകളുണ്ട് എന്ന് നമ്മളോർക്കണം.
ഇനിയുള്ളവരെങ്കിലും ഇത് പാടില്ല എന്ന് ഉറപ്പിച്ചു പറയണം. കുടുംബാംഗങ്ങൾ ഇക്കാര്യത്തിൽ നിലപാടെടുക്കണം.
ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല ശവം വെച്ചുള്ള ഇത്തരം തെരുവുകൾഷോകൾ എന്ന് തിരിച്ചറിയണം. മരിച്ചയാൾക്ക് ജനഹൃദയങ്ങളിൽ ഇടമുണ്ടെന്ന് ഇങ്ങനെ തെളിയിക്കേണ്ടതില്ലല്ലോ…
വിവേകമില്ലാത്ത നമ്മുടെ ചാനലുകൾക്ക് ഉത്സവമാക്കാൻ സാധ്യതയൊരുക്കുന്ന ഇത്തരം ശവഘോഷയാത്രകൾ ഇനിയെങ്കിലും ഉണ്ടാവാതിരിക്കട്ടെ.”

എന്നാൽ സുധീറിന്റെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റിൽ “ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു വെച്ച് നല്ല മാതൃക കാണിച്ച ഒരു നേതാവിന്റെ ശവമാണ് ഒന്നിലധികം ദിവസമായി തെരുവിലൂടെ ഇഴഞ്ഞുനീങ്ങിയത്.” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത് . തൊട്ടു താഴെ “കോടിയേരിയുടെയും നായനാരുടെയും മൃതദേഹങ്ങൾ” എന്നും പറഞ്ഞു .

എന്നാൽ വളരെ കൃത്യമായ മറുപടികളോടെ എൻ ഈ സുധീർ നടത്തിയ ഈ അവഹേളനത്തെ പൊതു സമൂഹം ആ പോസ്റ്റിൽ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. എൻ ഈ സുധീർ സാംസ്കാരിക വിനായകൻ ആണെന്ന് ചിലർ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ശവം എന്ന് ആവർത്തിച്ചെഴുതുകയും ശവഘോഷയാത്ര എന്ന് പലതവണ വിശേഷിപ്പിക്കുകയും ചെയ്ത എൻ ഈ സുധീറിന്റെ വികലമായ ചിന്തയെ നിരവധിപേര് ചോദ്യം ചെയ്തിട്ടുണ്ട്. എന്നിട്ടും ആ പോസ്റ്റ് പിന് വലിക്കുവാനോ തിരുത്തുവാനോ സുധീർ തയ്യാറായിട്ടില്ല. രാഷ്‌ട്രീയ ഭേദമന്യേ പൊതുസമൂഹത്തിൽ നിന്നുള്ള നിരവധി പേരാണ് സുധീറിനെ വിമർശിച്ചു കൊണ്ട് അയാളുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കമെന്റ് ചെയ്യുന്നത്.

Tags: vinayakanoommen chandy
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies