ന്യൂഡൽഹി; പാകിസ്താന്റെ മികച്ച വനിത ക്രിക്കറ്റ് താരമായ ആയിഷ നസീം വിരമിച്ചതായി റിപ്പോർട്ട്. ഇസ്ലാമിന് വേണ്ടി ജീവിക്കണമെന്ന് പറഞ്ഞാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് ഗുഡ്ബൈ പറഞ്ഞത്.
‘ഞാൻ ക്രിക്കറ്റ് വിടുന്നു, ശിഷ്ട ജീവിതം ഇസ്ലാമിന് വേണ്ടിയാകണം’- എന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് താരം അയച്ച സന്ദേശത്തിൽ പറയുന്നത്.പാകിസ്താനായി 30 ടി20യും നാല് ഏകദിനവും കളിച്ച താരം യഥാക്രമം 369, 33 റൺസ് എടുത്തിട്ടുണ്ട്.
ചെറു പ്രായത്തിൽ തന്നെ പവർ ഹിറ്ററെന്ന് പേരെടുത്ത താരമാണ് ആയിഷ. താരത്തിന്റെ ബാറ്റിംഗിനെ പ്രകീർത്തിച്ച് വാസിം അക്രം രംഗത്തെത്തിയിരുന്നു.2020ലാണ് താരം അന്താരാഷ്ട്ര തലത്തിൽ പാകിസ്താനായി അരങ്ങേറിയത്. അതേസമയം താരത്തിന്റെ വിരമിക്കലിനെക്കുറിച്ച് പ്രതികരിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തയ്യാറായില്ല.
Comments