കൊച്ചി: സ്വകാര്യ ബസുകൾക്ക് കർശന നിർദ്ദേശവുമായി എറണാകുളം കളക്ടർ. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് നിർബന്ധമായും പ്രദർശിപ്പിക്കാനാണ് കളക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ബസ് നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും കളക്ടർ എൻഎസ്‌കെ ഉമേഷ് പറഞ്ഞു.
രാവിലെ ആറ് മുതൽ രാത്രി ഏഴ് വരെയാണ് വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കുക. വിദ്യാർത്ഥികൾ വരിയായി നിന്ന് ബസിൽ കയറണം. വാതിൽ അടയ്‌ക്കാതെ ബെല്ലടിക്കരുത്. ബസ് ജീവനക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് നേരിട്ടാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കളക്ടറുടെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിലാണ് കളക്ടറുടെ നിർദ്ദേശം.
Comments