കോഴിക്കോട്: ജില്ലയിലെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ചീക്കിലോട് എളമ്പിലംശ്ശേരി ഹർഷാദിനെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. ഇയാൾ മുമ്പും നിരവധി മോഷണ കേസിൽ പ്രതിയാണ്. ഇന്നലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
എരഞ്ഞിപ്പാലത്തുള്ള കൊയ്യേരി കാവ് ക്ഷേത്രം, ബിലാത്തികുളം വേട്ടക്കൊരുമകൻ ക്ഷേത്രം, താഴത്തും കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലാണ് ഹർഷാദ് മോഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ പൂട്ട്‌പൊളിച്ച് അകത്തുകയറിയ ഇയാൾ ഓട്ടുവിളക്കും പണവും മറ്റും കവർന്നിട്ടുണ്ടായിരുന്നു. അതേസമയം മാഹിയിലെ ഒരു ക്ഷേത്രത്തിൽ മോഷണം നടത്തിയതിന് മൂന്ന് മാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നത്.
Comments