കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. യാത്രക്കാർ കടത്താൻ ശ്രമിച്ച 78 ലക്ഷം രൂപ വരുന്ന 1321 ഗ്രാമോളം സ്വർണ്ണമാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്.
ധർമ്മടം സ്വദേശി മുഹമ്മദ് ഷാഹിൽ നിന്നും 55 ലക്ഷം രൂപ വരുന്ന 930 ഗ്രാം സ്വർണമാണ് ജ്യൂസ് മിക്‌സറിനുളളിൽ കടത്താൻ ശ്രമിക്കവേ എയർപോർട്ട് പോലീസ് പിടിച്ചെടുത്തത്. പിന്നാലെ മുഴപ്പിലങ്ങാട് സ്വദേശി ജാബിറിൽ നിന്നും 391 ഗ്രാം സ്വർണ്ണവും പിടികൂടി. കസ്റ്റംസ് അസി.കമ്മീഷണർ ശിവരാമന്റെ നേതൃത്വത്തിലാണ് ഇയാളിൽ നിന്നും സ്വർണ്ണം പിടികൂടിയത്.
ഒരുമാസം മുമ്പ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് പേരിൽ നിന്നായി 1.6 കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ശരീരത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്ന സ്വർണ്ണം ഡിആർഐയാണ് പിടികൂടിയത്.
Comments