വിമാനയാത്രക്കിടെയുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും നാളുകളായി വാർത്തകൾ നിരവധിയാണ്. ഒന്നുകിൽ യാത്രക്കാർ അപമര്യാദയായി പെരുമാറി, അല്ലെങ്കിൽ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റം. അതുമല്ലെങ്കിൽ പൈലറ്റിന്റെ തോന്നിവാസം. അങ്ങനെയങ്ങനെ പലവിധത്തിലുള്ള വാർത്തകളാണ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴിതാ വിമാനയാത്രക്കാരി നിലത്ത് മൂത്രമൊഴിച്ച സംഭവമാണ് പരാതിയായി ഉയരുന്നത്.
വിമാന യാത്രക്കിടെ ശുചിമുറിയിൽ പോകാതെ യാത്രക്കാരി തറയിൽ മൂത്രമൊഴിച്ചെന്നാണ് പരാതി. ശുചിമുറിയിൽ പോകണമെന്ന് ആവശ്യമറിയിച്ചെങ്കിലും വിമാനജീവനക്കാർ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് താൻ നിലത്ത് മൂത്രമൊഴിച്ചതെന്ന് യാത്രക്കാരി പറയുന്നു. മണിക്കൂറുകളോളം തന്നെ പിടിച്ചുവച്ചുവെന്നും അനുവാദം ലഭിക്കാതെ വന്നതോടെ നിലത്ത് മൂത്രമൊഴിക്കാൻ താൻ നിർബന്ധിതമായെന്നാണ് യാത്രക്കാരിയുടെ അവകാശവാദം.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് എയർലൈനിലാണ് സംഭവമുണ്ടായത്. ആഫ്രിക്കൻ-അമേരിക്കനായ യുവതിയാണ് ഇത്തരത്തിൽ അപമര്യാദയായി പെരുമാറിയതെന്ന് എയർലൈൻ അധികൃതർ പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴായിരുന്നു യുവതി ആവശ്യം ഉന്നയിച്ചതെന്നും ടേക്ക് ഓഫിന് ശേഷം ശുചിമുറി തുറക്കുന്നത് വരെ കാത്തുനിൽക്കാൻ തയ്യാറാകാതെ യുവതി നിലത്ത് മൂത്രമൊഴിക്കുകയായിരുന്നുവെന്നും എയൽലൈൻ ജീവനക്കാർ പരറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യാത്രക്കാരിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
🇺🇸 ÉCART CIVILISATIONNEL : 20/07/2023 Une Afro-américaine à bord d’un vol @SpiritAirlines urine sur le sol parce qu’elle ne veut pas attendre qu’ils ouvrent les toilettes après le décollage. Les hôtesses de l’air, quant à elles, lui disent qu’elle devrait boire de l’eau “parce… pic.twitter.com/EQbPGy0NFK
— Valeurs Occidentales (@ValOccidentales) July 21, 2023
“>
Comments