തിരുവനന്തപുരം: ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് എക്സ്പ്രസ് വിമാനം തിരിച്ചിറക്കിയത്.
ഇന്ന് ഉച്ചയ്ക്ക് 1.18ഓടെയായിരുന്നു വിമാനം തിരുവനന്തപുരത്ത് നിന്ന് പറന്നുയർന്നത്. വിമാനത്തിന്റെ എ.സിയിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്നു ഒരു മണിക്കൂറിന് ശേഷം വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചു. തുടർന്ന്, നാലുമണിയോടെ വിമാനം തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് അയക്കും.
Comments