പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ‘ശരീരത്തിൽ വരകളുള്ള നായ കടുവയാകില്ല’ പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ചുകൊണ്ട് അണ്ണാമലൈ പറഞ്ഞു. ശരീരത്തിൽ വരകളുള്ള നായ കടുവയാകില്ല, അത് എന്നും നായ തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വിഘടനവാദികൾ പോലും സ്വയം ‘ഇന്ത്യൻ’ എന്ന് വിളിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയെ’ ഒരിക്കലും ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി തന്റെ കഠിനാധ്വാനത്തിലൂടെയും ജനകേന്ദ്രീകൃത സമീപനത്തിലൂടെയും ഓരോ ഭാരതീയനിലും ഇന്ത്യൻ എന്ന അഭിമാന ബോധം വളർത്തിയെന്നും അതിന്റെ ഫലമായി വിഘടനവാദികൾ പോലും സ്വയം ‘ഇന്ത്യൻ’ എന്ന് വിളിച്ചു തുടങ്ങി എന്നും ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ ഐക്യത്തിലുള്ള കക്ഷികളെ കാണുമ്പോൾ അവരുടെ ഭൂതകാലം എന്താണെന്നും ഇത്രയും നാൾ അവർ പറഞ്ഞതെന്താണെന്നും നമ്മുക്ക് ഓർമ്മ വരുമെന്ന് അദ്ദേഹം പറഞ്ഞു. അറുപതുകളുടെ തുടക്കത്തിൽ രാജ്യത്തെ തകർക്കാൻ തുനിഞ്ഞിറങ്ങിയ ഡിഎംകെ അടക്കമുള്ള പാർട്ടികളെ അകറ്റി നിർത്താൻ മുൻ പ്രധാനമന്ത്രി നെഹ്റുവിന് ഭരണഘടനയുടെ 16-ാം ഭേദഗതി കൊണ്ടുവരേണ്ടി വന്നു. അടുത്തിടയിൽ പോലും ഡിഎംകെ ഇത് അവർത്തിച്ചിരുന്നു. പ്രതിപക്ഷ ഐക്യത്തിൽ ചേർന്ന ഡിഎംകെ നേതാവിന് ഇത് നിഷേധിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. മനസ്സും ഹൃദയവും കൊണ്ട് അവർ വിഘടനവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക സമത്വവും വികസനവും ഇല്ലാതിരുന്ന കശ്മീർ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയുമായി ചേർന്നു. എന്നാൽ ഈ പ്രതിപക്ഷ ഐക്യത്തിലെ പാർട്ടികൾ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വാദിക്കുകയാണ്. അവരുടെ താൽപ്പര്യം എന്താണെന്ന് തുറന്നുകാട്ടുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വിഭജിക്കാനും ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താനും പ്രോത്സാഹിപ്പിച്ച, രാഷ്‌ട്രീയ നേട്ടങ്ങൾക്കായി വിദേശരാജ്യങ്ങളിൽ ചെന്ന് ഇന്ത്യൻ ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുന്ന ജനാധിപത്യത്തിന്റെ കശാപ്പുകാരും, മൂന്നാം തലമുറ അഴിമതിക്കാരുമായ കോൺഗ്രസാണ് ഇവരുടെ നേതാവെന്നും അണ്ണാമലൈ പറഞ്ഞു. വരകളുള്ള ഒരു നായ കടുവയാക്കില്ലെന്നും എക്കാലവും അത് നായയായി തുടരുമെന്ന് തന്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ടെന്നും ഇതാണ് പ്രതിപക്ഷത്തെ കാണുമ്പോൾ ഓർമ്മ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Today had the opportunity to meet our Press & Media friends & was questioned about the new I.N.D.I.A alliance.
At the outset, I am proud that our Hon PM Thiru @narendramodi avl has instilled a sense of pride in every Bharatiya through his hard work and people-centric approach &…
— K.Annamalai (@annamalai_k) July 23, 2023
“>
Comments