ഇംഫാൽ: മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി എന്ന് പ്രചരിപ്പിച്ചു കൊണ്ട് കേരളത്തിലടക്കം നിരവധി പേരാണ് ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. മണിപ്പൂർ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗിന്റെയും അദ്ദേഹത്തിന്റെ മകന്റെയും ചിത്രമാണ് ഗോത്ര കലാപവുമായി ബന്ധപ്പെടുത്തി ഗൂഢ ശക്തികൾ പ്രചരിപ്പിച്ചത്. ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ചിദാനന്ദ സിംഗ്.
മണിപ്പൂരിലെ കലാപവും ആയി ബന്ധപ്പെട്ട് കേരളത്തിൽ തനിക്കും 11 വയസ്സുള്ള മകനുമെതിരെ വ്യാജ പ്രചരണവും വ്യക്തിഹത്യയും നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് ചിദാനന്ദ സിംഗ് മണിപ്പൂർ ഡിജിപിയ്‌ക്ക് പരാതി നൽകിയത്. ചിദാനന്ദ സിംഗും അദ്ദേഹത്തിന്റെ സ്‌കൂൾ വിദ്യാർത്ഥിയായ 11 വയസ്സുകാരൻ മകന്റെയും ആർഎസ്എസ് ഗണവേഷത്തിലുള്ള ചിത്രമാണ് വ്യജ പ്രചാരണത്തിനായി ഉപയോഗിച്ചത്. യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ എന്ന് ചിത്രീകരിച്ചുകൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. ദേശീയ ബാലാവകാശ കമ്മീഷനും വിഷയത്തിൽ പരാതി സ്വീകരിച്ചിട്ടുണ്ട്.
‘സമഗ്ര സാംസ്‌കാരിക വേദി’ എന്ന ഗ്രൂപ്പിൽ അംഗമായ നുഹ്‌മാൻ കണ്ണത്ത്, ഫേയ്സ്ബുക്കിൽ വ്യാജ പ്രചരണം നടത്തിയ അജീസ് മുഹമ്മദ്, ട്വിറ്ററിൽ ഫോട്ടോ പ്രചരിപ്പിച്ച ശങ്കർ കൊണ്ടപ്രാതി എന്നിവർക്കെതിരെയും കേരളത്തിൽ ഈ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. പോസ്റ്റ് ദൗർഭാഗ്യകരമാണെന്നും തന്നെയും തന്റെ കുടുംബത്തെയും ആർഎസ്എസിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ചിദാനന്ദ സിംഗ് പരാതിയിൽ പറയുന്നു. കേരളത്തിലെ വിവിധ സമൂഹമാദ്ധ്യമ അക്കൗണ്ടുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. മണിപ്പൂരിൽ നടക്കുന്ന കലാപവുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Shame Shame….I am Chidananda Singh here , U can’t get ur objectives to malign image of RSS n my family by using photo of myself n my son. I n my family never involved such heinous crime. What a foolish act. https://t.co/B6IjemAfXd
— Chidananda Singh (@ChChidananda) July 23, 2023
















Comments