ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിൽ വ്യാജ പ്രചരണം; പ്രതികൾ എന്ന പേരിൽ പ്രചരിപ്പിച്ചത് ബിജെപി നേതാവിന്റെയും മകന്റെയും ചിത്രം; പരാതി നൽകി ചിദാനന്ദ സിംഗ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിൽ വ്യാജ പ്രചരണം; പ്രതികൾ എന്ന പേരിൽ പ്രചരിപ്പിച്ചത് ബിജെപി നേതാവിന്റെയും മകന്റെയും ചിത്രം; പരാതി നൽകി ചിദാനന്ദ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 08:29 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ: മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി എന്ന് പ്രചരിപ്പിച്ചു കൊണ്ട് കേരളത്തിലടക്കം നിരവധി പേരാണ് ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. മണിപ്പൂർ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗിന്റെയും അദ്ദേഹത്തിന്റെ മകന്റെയും ചിത്രമാണ് ഗോത്ര കലാപവുമായി ബന്ധപ്പെടുത്തി ഗൂഢ ശക്തികൾ പ്രചരിപ്പിച്ചത്. ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ചിദാനന്ദ സിംഗ്.

മണിപ്പൂരിലെ കലാപവും ആയി ബന്ധപ്പെട്ട് കേരളത്തിൽ തനിക്കും 11 വയസ്സുള്ള മകനുമെതിരെ വ്യാജ പ്രചരണവും വ്യക്തിഹത്യയും നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് ചിദാനന്ദ സിംഗ് മണിപ്പൂർ ഡിജിപിയ്‌ക്ക് പരാതി നൽകിയത്. ചിദാനന്ദ സിംഗും അദ്ദേഹത്തിന്റെ സ്‌കൂൾ വിദ്യാർത്ഥിയായ 11 വയസ്സുകാരൻ മകന്റെയും ആർഎസ്എസ് ഗണവേഷത്തിലുള്ള ചിത്രമാണ് വ്യജ പ്രചാരണത്തിനായി ഉപയോഗിച്ചത്. യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ എന്ന് ചിത്രീകരിച്ചുകൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. ദേശീയ ബാലാവകാശ കമ്മീഷനും വിഷയത്തിൽ പരാതി സ്വീകരിച്ചിട്ടുണ്ട്.

‘സമഗ്ര സാംസ്‌കാരിക വേദി’ എന്ന ഗ്രൂപ്പിൽ അംഗമായ നുഹ്‌മാൻ കണ്ണത്ത്, ഫേയ്സ്ബുക്കിൽ വ്യാജ പ്രചരണം നടത്തിയ അജീസ് മുഹമ്മദ്, ട്വിറ്ററിൽ ഫോട്ടോ പ്രചരിപ്പിച്ച ശങ്കർ കൊണ്ടപ്രാതി എന്നിവർക്കെതിരെയും കേരളത്തിൽ ഈ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. പോസ്റ്റ് ദൗർഭാഗ്യകരമാണെന്നും തന്നെയും തന്റെ കുടുംബത്തെയും ആർഎസ്എസിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ചിദാനന്ദ സിംഗ് പരാതിയിൽ പറയുന്നു. കേരളത്തിലെ വിവിധ സമൂഹമാദ്ധ്യമ അക്കൗണ്ടുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. മണിപ്പൂരിൽ നടക്കുന്ന കലാപവുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Shame Shame….I am Chidananda Singh here , U can’t get ur objectives to malign image of RSS n my family by using photo of myself n my son. I n my family never involved such heinous crime. What a foolish act. https://t.co/B6IjemAfXd

— Chidananda Singh (@ChChidananda) July 23, 2023

Tags: Manipr Riots
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies