കഴിക്കുന്ന ഭക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ തുടങ്ങി നിരവധി കാരണങ്ങളാൽ മുഖക്കുരുവിനെ കൊണ്ട് വലയുന്നവരാണ് നമ്മൾ. മുഖത്ത് കുരു വരുന്നത് ചെറിയ കാര്യമാണെങ്കിലും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. ചിലർക്ക് മുഖക്കുരുവിനെ പൊട്ടിച്ച് കളയുന്ന ശീലവും എന്നാൽ മറ്റുചിലർക്ക് മുഖക്കുരുവിനെ തുണിയോ മറ്റെന്തെങ്കിലും ഉപയോഗിച്ച് അമർത്തി തുടയ്‌ക്കുന്ന ശീലവും ഉണ്ട്. എന്നാൽ ഇതൊക്കെ ചർമ്മത്തെ ബാധിക്കുന്നത് പ്രതികൂലമായാണ്.മുഖക്കുരു പൊട്ടിക്കുന്നത് മറ്റ് ചില ചർമ്മ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും.
ബാക്ടീരിയകൾ പടരും
ബാത്ത്‌റൂമിൽ ഉപയോഗിക്കുന്ന ടവ്വൽ ഉപയോഗിച്ച് മുഖക്കുരുവിന്മേൽ തുടയ്‌ക്കുന്നത് നല്ല ശീലമല്ല. കാരണം ബാത്ത്‌റൂമിൽ ഉപയോഗിക്കുന്നതിനാൽ തന്നെ ഇതിൽ നിരവധി ബാക്ടീരിയകൾ കാണപ്പെടുന്നു. ഇത് മുഖത്തേക്ക് പടരുന്നതിനുള്ള സാഹചര്യവും നിരവധിയാണ്. ടവ്വലിന്റെ തുണിയക്ക് കട്ടി കൂടുതൽ ആണെങ്കിൽ ഇതും പ്രതീകൂലമായി ബാധിച്ചേക്കാം. കാരണം മുഖക്കുരു പൊട്ടുകയാണെങ്കിൽ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിനുള്ള സാഹചര്യമോ അല്ലെങ്കിൽ അണുബാധ ഉണ്ടാകുന്നതിനുള്ള സാഹചര്യമോ വളരെ വലുതാണ്.
കൂടാതെ പൊട്ടിയ മുഖക്കുരുവിന്മേൽ ടവ്വൽ അമിതമായി ഉപയോഗിക്കുന്നത് ചർമ്മത്തിൽ വരൾച്ച ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് മുഖക്കുരു വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതിന് പുറമേ മുഖക്കുരുവിന്മേൽ അമർത്തുമ്പോൾ കൈകളിലും നഖത്തിലും അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ഇതിലേക്ക് ബാധിക്കുകയും അണുബാധയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു. മുഖക്കുരു വീണ്ടും വീണ്ടും പൊട്ടിക്കുന്നത് കൂടുതൽ മുഖക്കുരു വരുന്നതിന് കാരണമാകുന്നു. മുഖക്കുരുവിന്മേൽ അമർത്തുമ്പോൾ ചുറ്റുപാടുമുള്ള ചർമ്മത്തിനും കേടുപാടുകൾ സംഭവിക്കുന്നു. കൂടാതെ വ്രണങ്ങൾ, തിണർപ്പ്, വീക്കം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം. അണുബാധ ചർമ്മ സുഷിരങ്ങളിലേക്ക് വ്യപിക്കുന്നതോടെയാണ് കൂടുതൽ കുരു മുഖത്ത് ഉണ്ടാകുന്നത്.
മുഖക്കുരു വന്നു പോയാലും പാടുകൾ അവശേഷിക്കുന്നത്…
മുഖക്കുരു പൊട്ടിക്കുകയാണെങ്കിൽ ഇതിന് ശേഷം പഴുപ്പുൾപ്പെടെ പൂർണമായും തുടച്ച് കളയുവാൻ ശ്രദ്ധിക്കണം. ഇത് മറ്റ് ഭാഗങ്ങളിലേക്ക് വീണാൽ ഇവിടെയും മുഖക്കുരു ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. ഒന്നെങ്കിൽ മുഖക്കുരു പൊട്ടിക്കാതിരിക്കുകയോ അല്ലെങ്കിൽ പൊട്ടിച്ച ശേഷം എല്ലാം നീക്കം ചെയ്യാനും ശ്രദ്ധിക്കുക. കുറച്ച് പഴുപ്പെങ്കിലും മുഖക്കുരുവിന്റെ മുറിവിൽ അവശേഷിച്ചാൽ ഇത് പ്രതികൂലമായി ബാധിക്കും. ഇവിടെ കൂടുതൽ വേദന അനുഭവപ്പെടുകയും കൂടുതൽ വലിയ മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകും.
















Comments