മുഖക്കുരു പൊട്ടിക്കുന്ന ശീലമുള്ളവരോ നിങ്ങൾ?; ഇക്കാര്യം ശ്രദ്ധിച്ചോളൂ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖക്കുരു പൊട്ടിക്കുന്ന ശീലമുള്ളവരോ നിങ്ങൾ?; ഇക്കാര്യം ശ്രദ്ധിച്ചോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 07:54 pm IST
Facebook
Twitter
WhatsAppTelegram

കഴിക്കുന്ന ഭക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ തുടങ്ങി നിരവധി കാരണങ്ങളാൽ മുഖക്കുരുവിനെ കൊണ്ട് വലയുന്നവരാണ് നമ്മൾ. മുഖത്ത് കുരു വരുന്നത് ചെറിയ കാര്യമാണെങ്കിലും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. ചിലർക്ക് മുഖക്കുരുവിനെ പൊട്ടിച്ച് കളയുന്ന ശീലവും എന്നാൽ മറ്റുചിലർക്ക് മുഖക്കുരുവിനെ തുണിയോ മറ്റെന്തെങ്കിലും ഉപയോഗിച്ച് അമർത്തി തുടയ്‌ക്കുന്ന ശീലവും ഉണ്ട്. എന്നാൽ ഇതൊക്കെ ചർമ്മത്തെ ബാധിക്കുന്നത് പ്രതികൂലമായാണ്.മുഖക്കുരു പൊട്ടിക്കുന്നത് മറ്റ് ചില ചർമ്മ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും.

ബാക്ടീരിയകൾ പടരും

ബാത്ത്‌റൂമിൽ ഉപയോഗിക്കുന്ന ടവ്വൽ ഉപയോഗിച്ച് മുഖക്കുരുവിന്മേൽ തുടയ്‌ക്കുന്നത് നല്ല ശീലമല്ല. കാരണം ബാത്ത്‌റൂമിൽ ഉപയോഗിക്കുന്നതിനാൽ തന്നെ ഇതിൽ നിരവധി ബാക്ടീരിയകൾ കാണപ്പെടുന്നു. ഇത് മുഖത്തേക്ക് പടരുന്നതിനുള്ള സാഹചര്യവും നിരവധിയാണ്. ടവ്വലിന്റെ തുണിയക്ക് കട്ടി കൂടുതൽ ആണെങ്കിൽ ഇതും പ്രതീകൂലമായി ബാധിച്ചേക്കാം. കാരണം മുഖക്കുരു പൊട്ടുകയാണെങ്കിൽ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിനുള്ള സാഹചര്യമോ അല്ലെങ്കിൽ അണുബാധ ഉണ്ടാകുന്നതിനുള്ള സാഹചര്യമോ വളരെ വലുതാണ്.

കൂടാതെ പൊട്ടിയ മുഖക്കുരുവിന്മേൽ ടവ്വൽ അമിതമായി ഉപയോഗിക്കുന്നത് ചർമ്മത്തിൽ വരൾച്ച ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് മുഖക്കുരു വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതിന് പുറമേ മുഖക്കുരുവിന്മേൽ അമർത്തുമ്പോൾ കൈകളിലും നഖത്തിലും അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ഇതിലേക്ക് ബാധിക്കുകയും അണുബാധയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു. മുഖക്കുരു വീണ്ടും വീണ്ടും പൊട്ടിക്കുന്നത് കൂടുതൽ മുഖക്കുരു വരുന്നതിന് കാരണമാകുന്നു. മുഖക്കുരുവിന്മേൽ അമർത്തുമ്പോൾ ചുറ്റുപാടുമുള്ള ചർമ്മത്തിനും കേടുപാടുകൾ സംഭവിക്കുന്നു. കൂടാതെ വ്രണങ്ങൾ, തിണർപ്പ്, വീക്കം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം. അണുബാധ ചർമ്മ സുഷിരങ്ങളിലേക്ക് വ്യപിക്കുന്നതോടെയാണ് കൂടുതൽ കുരു മുഖത്ത് ഉണ്ടാകുന്നത്.

മുഖക്കുരു വന്നു പോയാലും പാടുകൾ അവശേഷിക്കുന്നത്…

മുഖക്കുരു പൊട്ടിക്കുകയാണെങ്കിൽ ഇതിന് ശേഷം പഴുപ്പുൾപ്പെടെ പൂർണമായും തുടച്ച് കളയുവാൻ ശ്രദ്ധിക്കണം. ഇത് മറ്റ് ഭാഗങ്ങളിലേക്ക് വീണാൽ ഇവിടെയും മുഖക്കുരു ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. ഒന്നെങ്കിൽ മുഖക്കുരു പൊട്ടിക്കാതിരിക്കുകയോ അല്ലെങ്കിൽ പൊട്ടിച്ച ശേഷം എല്ലാം നീക്കം ചെയ്യാനും ശ്രദ്ധിക്കുക. കുറച്ച് പഴുപ്പെങ്കിലും മുഖക്കുരുവിന്റെ മുറിവിൽ അവശേഷിച്ചാൽ ഇത് പ്രതികൂലമായി ബാധിക്കും. ഇവിടെ കൂടുതൽ വേദന അനുഭവപ്പെടുകയും കൂടുതൽ വലിയ മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകും.

Tags: pimplesSUB
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies