മലപ്പുറം ; മകളെ പണം വാങ്ങി നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കുന്നതായി ആരോപണം . ഇത് സംബന്ധിച്ച് മാതാപിതാക്കൾ എൻ ഐ എയ്ക്ക് പരാതി നൽകി . മലപ്പുറം സ്വദേശിയായ യുവാവും ,കുടുംബവുമാണ് മകളെ ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു . മകളെ മതം മാറ്റിയാൽ വിദേശത്ത് നിന്ന് 25 ലക്ഷം രൂപ ലഭിക്കുമെന്ന് യുവാവിന്റെ സുഹൃത്തിന്റെ പിതാവ് പറഞ്ഞതായും മാതാപിതാക്കൾ പറയുന്നു .
പാലക്കാട് ഒറ്റപ്പാലം കുമാരനല്ലൂർ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബമാണ് എൻ ഐ എ യെ സമീപിച്ചിരിക്കുന്നത് . മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷിബിൽ എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു . എന്നാൽ ഇപ്പോൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കാട്ടി ,ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത് . മതപരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നതടക്കം യുവാവിനെതിരെ നിരവധി പരാതികളും കുടുംബം ചൂണ്ടിക്കാട്ടുന്നുണ്ട് .
ഇതരമതസ്ഥരായ പെൺകുട്ടികളെ മതപരിവർത്തനം നടത്തി, വിവാഹം രജിസ്റ്റർ ചെയ്ത് അതിന്റെ സർട്ടിഫിക്കറ്റ് വിദേശത്ത് അയച്ച് നൽകിയാൽ 25 ലക്ഷം രൂപ ലഭിക്കുമെന്ന് മുഹമ്മദ് ഷിബിലിന്റെ സുഹൃത്തിന്റെ പിതാവ് പറഞ്ഞതായും പരാതിയിൽ പറയുന്നു . മുഹമ്മദ് ഷിബിൽ പെൺകുട്ടിയുമായുള്ള വിവാഹത്തിന് ജൂലൈ 5 ന് സബ് രജിസ്റ്റർ ഓഫീസിൽ അപേക്ഷ നൽകിയതായും , ആഗസ്റ്റ് 5 നകം ഈ വിവാഹം നടന്നേക്കാമെന്ന ഭീതിയും കുടുംബത്തിനുണ്ട് . സർക്കാർ സംവിധാനങ്ങൾ മതപരിവർത്തനത്തിന് സഹായകമാകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട് .
Comments