പിഎസ്ജി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കാറാനിരിക്കുന്ന കിലിയൻ എംബാപ്പെക്ക് മുന്നിൽ ചോദ്യങ്ങളുമായി ആരാധകർ. അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണിത്.
ജോർജിനിയോ വിജ്നാൽഡം, ലിയാൻഡ്രോ പരേഡെസ്, ജൂലിയൻ ഡ്രാക്സ്ലർ, എന്നിവർക്കൊപ്പം എംബാപ്പെ പരിശീലനം നടത്തുന്നതിനിടെയാണ് ആരാധകർ താരത്തിന് മുന്നിൽ ചോദ്യവുമായെത്തിയത്. ആരാധകർക്കായി ഓട്ടോഗ്രാഫിൽ ഒപ്പിടുകയും സെൽഫിയെടുക്കുകയും ചെയ്യുന്നതിനിടെ ‘കിലിയൻ, ട്യൂ റെസ്റ്റെസ് എ പാരീസ്’, അതായത് ‘കൈലിയൻ, നിങ്ങൾ പിഎസ്ജിയിൽ തുടരുമോയെന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ചോദ്യങ്ങൾ അവഗണിച്ച് ഉടൻ തന്നെ താരം അവിടം വിടുകയും ചെയ്തു.
പിഎസ്ജിയുടെ ജപ്പാനിലെ പ്രീസീസൺ ടൂറിൽ നിന്ന് നേരത്തെ താരത്തെ ഒഴിവാക്കിയിരുന്നു. പി.എസ്.ജിയിൽ ഇനി താരത്തെ ആദ്യ ഇലവനിൽ കളിപ്പിക്കില്ലെന്നും സൂചനയുണ്ട്.
എന്നാൽ എംബാപ്പെയ്‌ക്ക് ഫ്രീ ഏജന്റായി പോവാനാണ് മറ്റൊരു ക്ലബ്ബിലേക്ക് പോകാനാണ് താൽപര്യം. അതും സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിലേക്ക്. ഈ നീക്കം പിഎസ്ജി തകർത്തു. പിഎസ്ജിയുമായി 2024ൽ അവസാനിക്കുന്ന കരാർ പുതുക്കുന്നില്ലെന്ന് എംബാപ്പെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ 2024 വരെ കളിക്കാം. ഒരു വർഷം തുടർന്നാൽ എംബാപ്പെയ്‌ക്ക് അടുത്ത സീസണിൽ ഫ്രീ ഏജന്റായിതന്നെ മറ്റൊരു ക്ലബിലേക്ക് പോകാമെന്നാണ് പിഎസ്ജി പറയുന്നത്.
Comments