സിനിമാ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് താരം എംഎസ് ധോണിയും ഭാര്യ സാക്ഷി ധോണിയും. ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമാണ് ‘എൽ ജി എം'(ലെറ്റ്സ് ഗെറ്റ് മാരീഡ്). ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെ താൻ അല്ലു അർജുൻ ആരാധികയാണെന്ന് വെളിപ്പെടുത്തുകയാണ് സാക്ഷി ധോണി. ഹിന്ദിയിലേക്ക് ഡബ് ചെയ്ത അല്ലു അർജുൻ ചിത്രങ്ങളെല്ലാം താൻ കണ്ടിട്ടുണ്ടെന്ന് സാക്ഷി പറഞ്ഞു.
he don’t need any pan india movies Like Bahubali KGF to become a pan india star
He is already the
FIRST PAN INDIA STAR @alluarjun 👑 pic.twitter.com/n1hHG9jCoc— Allu Arjun FC (@AlluArjunHCF) July 24, 2023
ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ പരിപാടിയിലാണ് താനൊരു വലിയ അല്ലു അർജുൻ ആരാധികയാണെന്ന് സാക്ഷി വെളിപ്പെടുത്തിയത്. പ്രസ് മീറ്റിൽ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് സാക്ഷി മറുപടി നൽകിയത്. നിങ്ങൾ ഒരു തെലുങ്ക് സിനിമ കണ്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. താൻ അല്ലു അർജുന്റെ ഒരു വലിയ ആരാധികയാണെന്നും എല്ലാ അല്ലു അർജുൻ സിനിമകളും കണ്ടിട്ടുണ്ടെന്നും സാക്ഷി പറഞ്ഞു. ഹിന്ദിയിലേക്ക് ഡബ് ചെയ്തിട്ടുള്ള എല്ലാ തെലുങ്ക് സിനിമകളും കാണാറുണ്ട്. എന്നാൽ, നെറ്റ്ഫ്ലിക്സോ ഹോട്ട്സ്റ്റാറോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. ഡബ് ചെയ്ത ചിത്രങ്ങൾ അധികവും യൂട്യൂബിൽ, ഗോൾഡ്‌മൈൻ പ്രൊഡക്ഷൻസിൽ ഉണ്ടായിരുന്നെന്നും അങ്ങനെ അല്ലു അർജുൻ സിനിമകളെല്ലാം കാണാറുണ്ടെന്നും സാക്ഷി പറഞ്ഞു. അല്ലു അർജുന്റെ ഫാൻപേജിലാണ് സാക്ഷിയുടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമായ ‘എൽ ജി എം’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 28-നാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷൻസാണ്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തെലുങ്കിലേക്കും ഡബ് ചെയ്ത് എത്തുന്നുണ്ട്.
















Comments