മുംബൈ; ‘അമ്മയെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത് പിതാവാണ്. രാത്രി സമയം അച്ഛൻ അമ്മയെ അടിക്കുന്നുണ്ടായിരുന്നു.ഇതിനിടെ എന്നെ അമ്മുമ്മയുടെ മുറിയിൽ പൂട്ടിയിട്ടു’.- നാലുവയസുകാരന്റെ മൊഴിയാണ് 48-കാരനായ ദന്തഡോക്ടർക്കെതിരെയുള്ള പ്രധാന തെളിവായത്. ജീവപര്യന്തവും 20,000 രൂപ പിഴ ശിക്ഷയുമാണ് സെഷൻസ് കോടതി ഉമേഷ് ബോബ്ലേക്ക് വിധിച്ചത്.
2016 ഡിസംബറിലായിരുന്നു കൊലപാതകം. ഭാര്യയും അക്കൗണ്ടന്റുമായ തനൂജ ബോബ്ലേയാണ്(36) കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തിൽ 34 മുറിവുകളുണ്ടായിരുന്നു. പതിവായി വൈകി വരുന്നതിൽ സംശയം തോന്നിയതിന് പിന്നാലെയാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്. മകന്റെ പിതൃത്വത്തിലും സംശയിച്ചിരുന്ന ഇയാൾ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം വന്നപ്പോൾ കുട്ടി ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചു.
2020ൽ രണ്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് വിചാരണ കോടതിയിൽ കുട്ടി മൊഴി നൽകുന്നത്. 54 ചോദ്യങ്ങൾ നാലുവയസുകാരന് നേരിടേണ്ടി വന്നു. 2009ലായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ തനൂജ ഗാർഹിക പീഡനത്തിന് ഉമേഷിനെതിരെ പരാതി നൽകി. തുടർന്ന് ഇരവരും മാറി താമസിച്ചു. അതേസമയം പ്രതി നേരത്തെ വിവാഹമോചിതനായിരുന്നുവെന്ന് ജഡ്ജി പിപി ബങ്കർ പറഞ്ഞു.അമ്മയുടെ വീട്ടുകാരോടൊപ്പമാണ് കുട്ടി ഇപ്പോൾ താമസിക്കുന്നത്.
Comments