ലക്നൗ : ഇസ്ലാം മതം ഉപേക്ഷിക്കാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു . തന്റെ ബന്ധുക്കളാൽ പീഡിപ്പിക്കപ്പെടുന്നുവെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും , ഇസ്ലാം മതം ഉപേക്ഷിക്കാൻ സഹായിക്കണമെന്നും അതിനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായിക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത് . രാം പൂരിലെ കലക്ട്രേറ്റിലാണ് യുവതി ഈ അപേക്ഷയുമായി എത്തിയത്.
ബന്ധുക്കൾ തന്നെ നഗ്നയാക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. ബന്ധുക്കൾ തന്റെ വസ്ത്രം അഴിച്ചുമാറ്റിയതായും യുവതി പോലീസിനോട് കരഞ്ഞ് പറയുന്നത് വീഡിയോയിൽ കാണാം .‘ ബുർഖ ധരിച്ച് തടവിൽ കഴിയാൻ ഞാനില്ല . എനിക്ക് ഈ മതം ഉപേക്ഷിക്കണം . ദയവായി എന്നെ സഹായിക്കണം ‘ എന്നാണ് യുവതി അപേക്ഷിക്കുന്നത് .
തങ്ങൾക്കെതിരെ നൽകിയ 2 പരാതികൾ പിൻവലിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചതായി അവർ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ ബന്ധുക്കൾ തന്നെ പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments