തിരുവനന്തപുരം: ചടയമംഗലം ജടായു ക്ഷേത്രവും അയോദ്ധ്യയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി യാത്രാപഥത്തിന് നിർദ്ദേശം മുന്നോട്ട് വെച്ച് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്. ശ്രീരാമൻ വനവാസകാലത്ത് കേരളത്തിലൂടെ സഞ്ചരിച്ചിരുന്നുവെന്നതിന്റെ തെളിവായാണ് ജടായുപ്പാറയും ശബരിപീഠവും ഇവിടെ തീർത്ഥസ്ഥാനങ്ങളായി ഉള്ളതെന്ന് ആനന്ദബോസ് പറഞ്ഞു. രാമായണം ഒരുമാസം മുഴുവനും പാരായണം ചെയ്യുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്.
ശ്രീരാമസാന്നിദ്ധ്യ പാരമ്പര്യമുള്ള ജടായുക്ഷേത്രവും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന യാത്രാപഥം ഉണ്ടാകുന്നത് ദേശീയോദ്ഗ്രന്ഥത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ആനന്ദബോസിന്റെ നിർദ്ദേശത്തിന് മിസോറം മുൻഗവർണർ കുമ്മനം രാജശേഖരൻ പിന്തുണ അറിയിച്ചു. നാഷണൽ പോളിസി സ്ട്രാറ്റജിസ്റ്റ് ഷീല പ്രിയ, നാഷണൽ ഐഡിയേഷൻ മിഷൻ ചീഫ് അജിത് നായർ എന്നിവരും ഗവർണർക്കൊപ്പം പങ്കെടുത്തു.
അയോദ്ധ്യയിൽ രാമക്ഷേത്രം സന്ദർശിച്ച അദ്ദേഹം തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് ക്ഷേത്രത്തിൽ സമർപ്പിച്ചു. രാമായണത്തിലെ സീതാസ്വയംവര ഭാഗം വായിച്ചുകൊണ്ടാണ് ഗ്രന്ഥം സമർപ്പിച്ചത്.
Comments