ഫുഡ്‌ബോളിൽ എക്കാലവും ആരാധകരുടെ മനം കവർന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുഡ്‌ബോൾ കാലത്ത് ഇരുതാരങ്ങളും ആരാധകർക്കിടയിൽ എന്നും ചർച്ചാ വിഷയമാണ്. ബാലൺ ദി ഓർ പുരസ്‌കാരത്തിൽ ഇരുതാരങഅങളും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് മത്സരങ്ങൾ ശ്വാസം അടക്കിയായിരിക്കും ഒരു പക്ഷേ ആരാധകർ കണ്ടിട്ടുണ്ടാക. ഇപ്പോഴിതാ ഇവരുടെ വരുമാന സ്രോതസാണ്് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം.
ഇരുവരുടെയും ക്ലബ്ബുകൾ നൽകുന്ന ശമ്പളത്തിന് പുറമേ കോടികൾ ഇവർക്ക് വരുമാനം ലഭിക്കാറുണ്ട്. ഇതിൽ ഒരു മാർഗം സമൂഹമാദ്ധ്യമങ്ങളാണ്. ഇരുതാരങ്ങൾക്കും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത് കോടികളാണ്. ഇൻസ്റ്റഗ്രാമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്പാദിക്കുന്നത് കോടികളാണ്. സമൂഹമാദ്ധ്യമങ്ങളിൽ കിരീടം വെച്ച രാജാവായി മാറിയിരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിൽ നിന്നാണ് താരത്തിന് ഏറ്റവും അധികം വരുമാനം ലഭിക്കുന്നത്. സ്വന്തം അക്കൗണ്ടിൽ വരുന്ന ഓരോ പോസ്റ്റിനും 2.1 മില്യൺ യൂറോയാണ് ക്രിസ്റ്റ്യാനോയ്‌ക്ക് ലഭിക്കുക. ഓരോ വർഷവും ഇങ്ങനെ ലഭിക്കുന്ന വരുമാനം വർദ്ധിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോപ്പർ എച്ച്ക്യൂ പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ മാത്രം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത് 1.35 മില്യണായിരുന്നു. അമേരിക്കൻ സോഷ്യൽ മീഡിയാ താരം കൈലി ജെന്നറിയെയാണ് താരം മറികടന്നിരിക്കുന്നത്. 1.7 മില്യണാണ് കൈലി നേടുന്നത്. അതേസമയം ക്രിസ്റ്റ്യാനോ കഴിഞ്ഞാൽ ഈ ലിസ്റ്റിൽ അടുത്തതായി ഉള്ളത് അർജന്റീന ക്യാപ്റ്റൺ ലയണൽ മെസിയാണ്. മെസ്സി ഓരോ പോസ്റ്റിനും സമ്പാദിക്കുന്നത് 1.4 മില്യണാണ്.
















Comments