കാസർകോട്: സ്കൂൾ വിദ്യാർത്ഥിനികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഡ്രൈവറിനും പത്ത് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചിരുന്നു. മൂവാറ്റുപുഴ നിർമല കോളേജിലെ ബി.കോം അവസാന വർഷ വിദ്യാർത്ഥിനി നമിതയാണ് മരിച്ചത്. സംഭവത്തിൽ സഹപാഠികൾ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി. ബൈക്കിന്റെ അമിത വേഗമാണ് അപകട കാരണം എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
Comments