ന്യൂഡൽഹി: ബിജെപിയെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിയെ ഉത്തർപ്രദേശിൽ നിന്ന് മാത്രമല്ല രാജ്യത്ത് നിന്ന് തന്നെ തുടച്ചുനീക്കുമെന്നാണ് അഖിലേഷ് യാദവ് അവകാശപ്പെട്ടത്. പ്രതിപക്ഷം ഐക്യത്തിന് പിന്നിൽ ദേശിയ തലത്തിലുള്ള ബിജെപിയുടെ തോൽവിയാണ് ലക്ഷ്യം. 2014-ൽ ബിജെപി അധികാരത്തിൽ വന്നു, 2024-ൽ അവരുടെ പാക്കിംഗായിരിക്കും. പ്രതിപക്ഷ സഖ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേര് നമ്മുടെ സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തെയാണ് സൂചിപ്പിക്കുന്നത് – അഖിലേഷ് യാദവ് പറഞ്ഞു.
യോഗി സർക്കാർ നടത്തുന്ന ജനകീയ നീക്കങ്ങൾക്ക് മുന്നിൽ അടിപതറിയതോടെ സമാജ്‌വാദി പാർട്ടി സംസ്ഥാനത്ത് തന്നെ അപ്രസക്തമാകുന്ന സ്ഥിതിയാണ് ഇപ്പോൾ. ഈ അവസ്ഥയിലാണ് അഖിലേഷിന്റെ വാദങ്ങൾ. കഴിഞ്ഞ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ വലിയ തിരച്ചടിയാണ് സമാജ്‌വാദി പാർട്ടിയ്‌ക്ക് നേരിടേണ്ടി വന്നത്. പ്രതിപക്ഷ ഐക്യത്തിനൊപ്പം നിൽക്കുന്ന സമാജ്‌വാദി പാർട്ടിയ്‌ക്ക് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് അതിനിർണായകമാണ്.
Comments