പഞ്ചസാര നിർത്തണോ? പഞ്ചസാര ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ അറിയാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

പഞ്ചസാര നിർത്തണോ? പഞ്ചസാര ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 03:28 pm IST
FacebookTwitterWhatsAppTelegram

പഞ്ചസാര ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് ഏവർക്കും അറിയാമെങ്കിലും അത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു . പാനീയങ്ങളിലും ലഘുഭക്ഷണങ്ങളിലും പലഹാരങ്ങളിലുമെല്ലാം പഞ്ചസാര ഒരു അഭിവാജ്യ ഘടകമായിട്ടുണ്ട്. പഞ്ചസാര കഴിക്കാതെ ഒരു നേരമെങ്കിലും ഇരിക്കുന്നതിനെപ്പറ്റി പലർക്കും ആലോചിക്കാൻ കൂടി സാധിക്കില്ല. പഞ്ചസാരയെ പൊതുവേ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. അമിതവണ്ണം, പ്രമേഹം , ഹൃദ്രോഗം, കൂടാതെ വിട്ടുമാറാത്ത പല ആരോഗ്യ പ്രശ്നങ്ങൾക്കും പഞ്ചസാരയുടെ അമിത ഉപയോ​ഗം കാരണമാകുന്നു. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് പഞ്ചസാര. പഞ്ചസാര നമ്മുടെ ആരോ​ഗ്യത്തെ പ്രതികൂലമായി എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി നാം ബോധവാന്മാരായിരിക്കണം.

ഉയർന്ന അളവിൽ പഞ്ചസാരയുടെ ഉപയോഗം, പ്രത്യേകിച്ച് പാകം ചെയ്ത ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും കൂടെ കഴിക്കുന്നത്, ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. അത്തരത്തിൽ പഞ്ചസാരയുടെ അമിതമായ ഉപയോഗം ചർമ്മത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം വരുത്തും. ഇത് ചർമ്മത്തിലെ പ്രോട്ടീൻ, കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു. പഞ്ചസാര അകാല ചുളിവുകളിലേക്ക് നയിക്കും.

സാധാരണയായി സോഡ, ജ്യൂസുകൾ, മധുരമുള്ള ചായ തുടങ്ങിയ പാനീയങ്ങൾ കുടിക്കാൻ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നു. ഈ പാനീയങ്ങളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് അമിതമായി കഴിക്കുന്നത് ലെപ്റ്റിൻ പ്രതിരോധത്തിന് കാരണമാകുന്നു. പഞ്ചസാരയുടെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്നു. അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് ചില കാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും അടങ്ങിയ ഭക്ഷണക്രമം അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം. ഇത് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

അമിതമായ മധുരത്തിന്റെ ഉപയോഗം മൂലം പലപ്പോഴും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. ഇത് ഇൻസുലിൻ അളവ് ക്രമാതീതമായി ഉയർത്തുകയും ഇത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കാനും കാരണമാകും. അതിനാൽ പ്രമേഹമുള്ളവർ തീർച്ചയായും അത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. പഞ്ചസാര ഓർമ്മക്കുറവിന് കാരണമാകുന്നു. മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും കാര്യങ്ങൾ ഓർക്കാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. അമിതമായി പഞ്ചസാര കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയെയും വർദ്ധിപ്പിക്കുന്നതാണ്. അമിതമായ പഞ്ചസാര ഉപയോ​ഗം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. കലോറി വർദ്ധിക്കാൻ പഞ്ചസാരയുടെ ഉപയോ​ഗം കാരണമാകുന്നു. അതിനാൽ, പഞ്ചസാര ഒഴിവാക്കുന്നിതിലൂടെ നിങ്ങൾക്ക് ശരീരഭാരം കുറയ്‌ക്കാം.

പഞ്ചസാര കുറയ്‌ക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും നിങ്ങളുടെ ഊർജ്ജ നിലയെയും മാനസികാവസ്ഥയെയും ബാധിക്കുന്ന പ്രശ്നങ്ങൾ കുറയ്‌ക്കാനും സഹായിക്കും. ഒരു മാസത്തേക്കോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലേയ്‌ക്കോ പഞ്ചസാര കഴിക്കുന്നത് നിർത്തിയാൽ നിങ്ങൾക്ക് പഞ്ചസാരയോടുള്ള ആസക്തി കുറയ്‌ക്കാൻ സാധിക്കും. ഊർജത്തിനായി പഞ്ചസാരയെ കുറച്ചുമാത്രം ആശ്രയിക്കുന്നത് ദിവസം മുഴുവൻ കൂടുതൽ സുസ്ഥിരമായ ഊർജ്ജ നിലയിലേക്ക് നയിക്കും. പല്ല് നശിക്കാനുള്ള പ്രധാന കാരണം പഞ്ചസാരയാണ്. അതിനാൽ ഇത് ഒഴിവാക്കുന്നത് വായയുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും.

Tags: HealthsugarSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies