അലഹബാദ്; ജ്ഞാൻവ്യാപി പള്ളി കേസിൽ അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധിപറയും. പള്ളിയിൽ പുരോഗമിച്ചിരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോദന വിധി വരുന്നതുവരെ നിർത്തിവയ്ക്കാനും ഹൈക്കോടതി നിർദ്ദേശമുണ്ട്. ഹിന്ദുക്ഷേത്രം നിലനിന്ന സ്ഥലത്താണു ജ്ഞാൻവ്യാപി പള്ളി നിർമിച്ചതെന്ന ഹൈന്ദവ വിശ്വാസികളുടെ വാദം പരിഗണിച്ച വാരാണസി കോടതി ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താൻ ഉത്തരവിട്ടിരുന്നത്.
ആദ്യം റഡാർ ഇമേജിംഗ് സർവ്വേയാണ് നടത്തുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഇന്നലെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പരിശോധനയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് പുതിയ ഉത്തരവ്.
Comments