സാമ്പത്തിക രംഗത്ത് അനുദിനം മാറ്റങ്ങളാണ് സംഭവിക്കുന്നത്. ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളും ഓരോ മാസത്തിലും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നതെന്ന് അറിഞ്ഞ് വെയ്ക്കുന്നത് സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് രക്ഷിക്കും.ഓഗസ്റ്റ് മാസത്തിൽ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങൾ അറിഞ്ഞ് വെച്ചോളൂ..
* എസ്ബിഐയിൽ ഉയർന്ന പലിശ ലഭിക്കുന്ന എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം ഓഗസ്റ്റിൽ കാലാവധി അവസാനിക്കും. 400 ദിവസത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനവും റെഗുലർ നിക്ഷേപകർക്ക് 7.60 ശതമാനവും പലിശ ലഭിക്കും. പുതുക്കിയ കാലാവധി പ്രകാരം ഓഗസ്റ്റ് 15 വരെയാണ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക.
* ജൂലൈ 31-നകം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത നികുതിദായകർ പിഴ അടയ്ക്കേണ്ടതായി വരും. ഓഗസ്റ്റ് ഒന്ന് മുതലാകും പിഴ ഈടാക്കുക. 5,000 രൂപ വരെയാകും പിഴ ചുമത്തുക. ആദായ നികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരമാണ് പിഴ അടയ്ക്കേണ്ടത്. വാർഷിക മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള നികുതിദായകർ 1000 രൂപയും അഞ്ച് ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5000 രൂപയുമാണ് പിഴ അടയ്ക്കേണ്ടത്.
* ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട മാറ്റങ്ങളും സംഭവിക്കാൻ പോകുന്നത് ഓഗസ്റ്റിലാണ്. ആക്സിസ് ബാങ്കാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഓഗസ്റ്റ് 12 മുതൽ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ ക്യാഷ്ബാക്കും ഇൻസെന്റീവ് പോയിന്റുകളും കുറയ്ക്കാനാണ് ബാങ്കിന്റെ തീരുമാനം. ഫ്ളിപ്പ്കാർട്ടിലെയും മിന്ത്രയിലെയും ഗിഫ്റ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ തുടങ്ങിയവയ്ക്ക് ഇനി മുതൽ ക്യാഷ്ബാക്ക് ലഭിക്കില്ല. സർക്കാർ സേവനങ്ങൾക്ക് പണമടയ്ക്കുമ്പോൾ ക്യാഷ് ബാക്ക് ലഭിക്കില്ല. ഫ്ളിപ്പ്കാർട്ട് വഴി യാത്ര സംബന്ധമായ ചെലവുകൾക്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 1.5 ശതമാനം ക്യാഷ്ബാക്ക് മാത്രമാകും ലഭിക്കുക.
* ഐഡിബിഐ ബാങ്കിന്റെ 375 ദിവസത്തേക്കുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപം ഓഗസ്റ്റ് 15 വരെയാണ് കാലാവധി. 7.60 ശതമാനം പലിശയാണ് ഈ നിക്ഷേപം വഴി ലഭിക്കുന്നത്.
* അടുത്ത മാസത്തിൽ 14 ദിവസം ബാങ്കുകൾക്ക് അവധിയാണ്. അതുകൊണ്ട് തന്നെ ബാങ്ക് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.
Comments