70 വർഷമായി ഉത്തരം കിട്ടാത്ത ഗണിതശാസ്ത്ര പ്രശ്നത്തിന് പരിഹാരം; ലോകശ്രദ്ധ നേടി കൊൽക്കത്ത സ്വദേശിനി നീന ഗുപ്ത
Saturday, November 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

70 വർഷമായി ഉത്തരം കിട്ടാത്ത ഗണിതശാസ്ത്ര പ്രശ്നത്തിന് പരിഹാരം; ലോകശ്രദ്ധ നേടി കൊൽക്കത്ത സ്വദേശിനി നീന ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 02:12 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഗണിതശാസ്ത്രം പല വിദ്യാർത്ഥികൾക്കും പ്രയാസമേറിയ വിഷയമാണ്. എന്നാൽ അതേ ഗണിതശാസ്ത്രത്തെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ നീന ഗുപ്ത ഇന്ന് ലോകത്തിന്റെ ആദരവ് നേടുകയാണ്. ഏഴ് പതിറ്റാണ്ടോളം ഗണിതശാസ്ത്രജ്ഞരെ കുഴക്കിയ സങ്കീർണമായ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയാണ് കൊൽക്കത്ത സ്വദേശിനിയായ നീന ഗുപ്ത ശ്രദ്ധേയയായത്. സരിസ്കി ക്യാൻസലേഷൻ പ്രോബ്ലം (Zariski Cancellation Problem) എന്ന ഗണിതശാസ്ത്ര പ്രശ്നത്തിലെ നിർണായക ഗവേഷണമാണ് നീനയെ അന്താരാഷ്‌ട്രതലത്തിൽ പ്രശസ്തയാക്കിയത്.

2021ൽ ഗണിതശാസ്ത്രത്തിലെ മികച്ച സംഭാവനകൾക്കുള്ള രാമാനുജൻ പുരസ്കാരവും 2024ൽ ഇൻഫോസിസ് പുരസ്കാരവും നീനയെ തേടിയെത്തി. ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലയിൽ ഇന്ത്യൻ വനിതകളുടെ നേട്ടങ്ങളുടെ അടയാളം കൂടിയാണ് നീനയുടെ ഈ യാത്ര.

ആരാണ് നീന ഗുപ്ത?
1984 നവംബർ 24ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് നീന ഗുപ്തയുടെ ജനനം. മാതാപിതാക്കൾക്കും ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടായിരുന്നത് ചെറുപ്പം മുതൽ തന്നെ ഈ വിഷയത്തോട് അടുപ്പം വളർത്താൻ സഹായിച്ചു. ഗണിതശാസ്ത്രത്തെ വെറുമൊരു വിഷയമായല്ല, ഒരു വിനോദമായാണ് അമ്മ കണ്ടിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ നീന ഓർമിച്ചിട്ടുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2006ൽ കൊൽക്കത്തയിലെ ബേത്തൂൺ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎസ്ഐ) നിന്ന് 2008ൽ ബിരുദാനന്തര ബിരുദവും 2011ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പ്രൊഫ. അമർത്യ കുമാർ ദത്തയുടെ മാർഗനിർദേശത്തിലായിരുന്നു ഗവേഷണം. പിന്നീട് ഐഎസ്ഐയിൽ തന്നെ ഗവേഷണ-അധ്യാപന മേഖലകളിൽ തുടർന്നു.

എന്താണ് 70 വർഷം പഴക്കമുള്ള സരിസ്കി പ്രശ്നം?
ഗണിതശാസ്ത്രത്തിലെ ആൽജിബ്രൈക് ജ്യോമട്രി വിഭാഗവുമായി ബന്ധപ്പെട്ടതാണ് സരിസ്കി ക്യാൻസലേഷൻ പ്രശ്നം. 1949ൽ ഗണിതശാസ്ത്രജ്ഞനായ ഓസ്കാർ സരിസ്കിയാണ് ഈ പ്രശ്നം മുന്നോട്ടുവച്ചത്.  രണ്ട് ഗണിതശാസ്ത്ര രൂപങ്ങൾക്ക് ഒരു അധിക diamesion  ചേർത്തപ്പോൾ ഒരേ സ്വഭാവം കൈവന്നാൽ അവയുടെ യഥാർഥ ഘടനയും ഒന്നായിരിക്കണമെന്നില്ലേ എന്നതായിരുന്നു ഗവേഷകരുടെ മുന്നിലെ ചോദ്യം.

2014ൽ നീന ഗുപ്ത ഈ ചോദ്യത്തിന് എല്ലായ്പ്പോഴും ‘അതെ’ എന്ന ഉത്തരം നൽകാനാകില്ലെന്ന് തെളിയിക്കുന്ന നിർണായക ഗവേഷണം നടത്തി. പ്രത്യേക ഗണിതശാസ്ത്ര സാഹചര്യങ്ങളിൽ അധിക diamesion  ചേർത്താലും യഥാർഥ ഘടനകൾ വ്യത്യസ്തമായി തുടരാമെന്ന് അവർ തെളിയിച്ചു. തകനോരി അസനുമ ആദ്യമായി അവതരിപ്പിച്ച ത്രിമാന അഫൈൻ വെറൈറ്റി ഉപയോഗിച്ചാണ് ഇതിനുള്ള പ്രതിദൃഷ്ടാന്തം (Counterexample) നീന കണ്ടെത്തിയത്. ആൽജിബ്രൈക് ജ്യോമട്രിയിലും കമ്മ്യൂട്ടേറ്റീവ് ആൽജിബ്രയിലും വലിയ മുന്നേറ്റമായിരുന്നു ഈ ഗവേഷണം.

വനിതകൾക്ക് പ്രചോദനമായി നീന
ഗണിതശാസ്ത്രം പ്രയാസമാണെന്ന് കരുതി പിന്നോട്ടുമാറുന്ന വിദ്യാർത്ഥികൾക്കും ഗവേഷണരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും നീനയുടെ ജീവിതയാത്ര നൽകുന്ന സന്ദേശം വലുതാണ്.കൊൽക്കത്തയിലെ ഒരു വിദ്യാർത്ഥിനിയിൽ നിന്ന് ലോകം ശ്രദ്ധിക്കുന്ന ഗണിതശാസ്ത്ര ഗവേഷകയിലേക്കുള്ള നീനയുടെ വളർച്ച ഇന്ത്യൻ ശാസ്ത്രരംഗത്തിന് അഭിമാനകരമായ നേട്ടമാണ്.

 

Tags: Indian Statistical Institute KolkataIndian Women MathematiciansInfosys Prize 2024Neena Gupta MathematicianRamanujan Prize 2021Shanti Swarup Bhatnagar AwardWomen in STEMZariski Cancellation Problem
Share
Tweet
SendShare

More News from this section

ബഹിരാകാശം മുതല്‍ സോഫ്റ്റ്വെയര്‍ മേഖല വരെ; രാജ്യനിര്‍മാണത്തില്‍ ഐഐടി ഖരഗ്പൂരിന്റെ പങ്ക് എടുത്തുപറഞ്ഞ് നരേന്ദ്ര മോദി

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതം; 65കാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 5 ദിവസത്തോളം മൃതദേഹം സീറ്റിനടിയിൽ, 31കാരൻ അറസ്റ്റിൽ

നൂഡിൽസ് കഴിച്ച് ഉറങ്ങാൻ പോയ ഏഴുവയസുകാരി മരിച്ച നിലയിൽ, സഹോദരിക്കും ദേഹാസ്വാസ്ഥ്യം

അമ്മയുടെ അന്ത്യയാത്രയിൽ കണ്ണീരടക്കാനാകാതെ യോഗി ആദിത്യനാഥ്; ഹൃദയഭേദകമായ വിടവാങ്ങൽ

Latest News

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം; തദ്ദേശീയ വാക്സിന്‍ പുറത്തിറക്കി കേന്ദ്രം, ഒരു ഡോസിന് വില 2 രൂപ മാത്രം!

കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം

നാല് സെന്‍ രാജ്യങ്ങളിലും സെഞ്ച്വറി; ചരിത്രനേട്ടവുമായി കെ.എല്‍. രാഹുല്‍, എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം

രാഹുലിന് സെഞ്ച്വറി, ഗില്ലിന് 98; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

വിദ്യാർത്ഥികളെ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം; യുവാവിനെ നാട്ടുകാർ പിടികൂടി

നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ?’; കോഴിക്കോട് ആശുപത്രിയിൽ പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റിൽ

മെസി സ്പോൺസർഷിപ്പ് തട്ടിപ്പ്; മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ മൂന്നാം പ്രതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies