ബാർബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി, ഇഷാൻ കിഷന് അവസരം നൽകി. താരത്തെ ബാറ്റർ ആയിട്ടും പരിഗണിച്ചില്ല. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ പേസർ മുകേഷ് കുമാർ ഏകദിനത്തിലും അരങ്ങേറ്റം കുറിക്കും.
വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലൂടെ വെള്ളക്കുപ്പായത്തിൽ മുകേഷ് അരങ്ങേറ്റം കുറിച്ചിരുന്നു. നാല് പേസർമാരും രണ്ട് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിനത്തിൽ ഫോമില്ലായ്മയുടെ പേരിൽ വിമർശനം കേട്ട സൂര്യകുമാർ യാദവിനേയും ഇന്ന് കളിപ്പിക്കുന്നുണ്ട്.ഈ വർഷത്തെ ഏകദിന ലോകകപ്പിന് മുമ്പുള്ള പരമ്പര ടീമിനും താരങ്ങൾക്കും ഏറെ നിർണായകമാണ്.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ(അരങ്ങേറ്റം).
















Comments