മൈക്ക് ഇല്ലാതെ എന്ത് പരിപാടി അല്ലേ.., അതേ ഫോണിൽ മുതൽ ഓഡിയോ സ്റ്റുഡിയോയിൽ വരെ മൈക്കുകൾ അല്ലെങ്കിൽ മൈക്രോഫോണുകളുണ്ട്. പല വലുപ്പമാണെങ്കിലും ഒരേ ധർമമാണ് അവ ചെയ്യുന്നത്. ശബ്ദത്തെ പുറപ്പെടുവിക്കുന്ന മൈക്കുകൾ പല തരത്തിലും പല ഇനത്തിലും ഇന്ന് വിപണിയിൽ ലഭ്യമാണ്.
ചെറിയ മൈക്കിനെ കുറിച്ച് ഊഹിക്കാനാകുമെങ്കിലും വമ്പൻ മൈക്കുകളെ കുറിച്ച് ചിന്തിക്കാൻ പോലും നമ്മൾക്ക് ഒരുപക്ഷേ കഴിഞ്ഞെന്ന് വരില്ല. അത്തരത്തിലൊരു മൈക്കാണ് ചൈനയിൽ നിർമ്മിച്ചിരിക്കുന്നത്. ക്വോറോസ് സൂപ്പർമൈക്ക് എന്നാണ് ചൈനീസ് നിർമ്മിതമായ ഈ മൈക്ക് അറിപ്പെടുന്നത്. അഞ്ച് മീറ്റർ നീളവും 3.1 മീറ്ററുമാണ് ഇതിന്റെ വലുപ്പം. ചൈനയിലെ ഷാങ്ഹായിയിലുള്ള ക്വോറോസ് ഓട്ടമോട്ടീവ് കമ്പനിയാണ് മൈക്കിന്റെ നിർമ്മാണത്തിന് പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ മൈക്കിനുള്ള ഗിന്നസ് റെക്കോർഡും ഈ മൈക്കിനാണ്.
സ്വീഡനിൽ നിന്നുള്ള ഒരു മൈക്കിനായിരുന്നു ഇതിന് മുൻപ് ഏറ്റവും വലുപ്പമുള്ള മൈക്കിനുള്ള റെക്കോർഡ്. 675 കിലോയാണ് ഈ ഭീമൻ മൈക്കിന്റെ ഭാരം. സ്വീഡനിലെ ഹെൽസിങ്ബോർഗിൽ ഡേവിഡ് ആബെർഗ് എന്ന വ്യക്തിയാണ് ഈ മൈക്ക് നിർമിച്ചത്. ദ്രാവകങ്ങൾ ഉപയോഗിച്ച് അതിസങ്കീർണമായാണ് ഈ മൈക്ക് നിർമ്മിച്ചത്. 1876-ൽ അലക്സാണ്ടർ ഗ്രഹാംബെല്ലാണ് മൈക്രോഫോൺ കണ്ടെത്തിയത്.
ഏറെ രസകരമായ ചരിത്രമാണ് മൈക്ക് എന്ന ഉപകരണത്തിനുള്ളത്. 1876-ൽ എമിൽ ബെർലിനറും തോമസ് ആൽവ എഡിസനും ചേർന്ന് കണ്ടെത്തിയ കാർബൺ മൈക്രോഫോൺ ആണ് ശരിയായ രീതിയിലുള്ള മൈക്ക് എന്ന് വിളിക്കാവുന്ന ആദ്യ മൈക്ക്. ഇതിന്റെ പേറ്റന്റ് തോമസ് ആൽവ എഡിസനാണു നൽകപ്പെട്ടത്. പിൽക്കാലത്ത് മൈക്ക് രംഗത്ത് വിവിധ ഗവേഷണങ്ങൾ നടന്നു, പലതരത്തിലുള്ള മൈക്കുകളും കണ്ടെത്തി.
20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വാക്വം ട്യൂബ് ആംപ്ലിഫയറിന്റെ വികസനം മൈക്രോഫോണി്‌ന്റെ ചരിത്രത്തിൽ തന്നെ ബൃഹത്തായ മാറ്റം സൃഷ്ടിച്ചു. 1928-ൽ ജർമ്മനിയിൽ, ജോർജ് ന്യൂമാൻ കമ്പനി സ്ഥാപിച്ചത് മൈക്രോഫോണുകളുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ന്യൂമാനാണ് ആദ്യത്തെ വാണിജ്യ കണ്ടൻസർ മൈക്രോഫോൺ രൂപകൽപ്പന ചെയ്തത്. 1931-ൽ വെസ്റ്റേൺ ഇലക്ട്രിക് അതിന്റെ ആദ്യത്തെ ഡൈനാമിക് മൈക്രോഫോണായ 618 ഇലക്ട്രോഡൈനാമിക് ട്രാൻസ്മിറ്റർ വിപണനം ചെയ്തു. പിന്നീട് ടെലിവിഷൻ, റേഡിയോ എന്നിവയ്‌ക്കുള്ള മൈക്രോഫോൺ രൂപകൽപന ചെയ്തു. 1964-ൽ ബെൽ ലബോറട്ടറീസ് ഗവേഷകരായ ജെയിംസ് വെസ്റ്റിനും ഗെർഹാർഡ് സെസ്ലർക്കും ഇലക്ട്രേറ്രെ് മൈക്രോഫോൺ കണ്ടുപിടിച്ചു. ഇതാണ് പിൻകാലത്ത് മൈക്ക് വിപ്ലവത്തിന് സാക്ഷ്യം വഹിച്ചത്.
1970-കളിലാണ് ഡൈനാമിക്, കണ്ടൻസർ മൈക്കുകൾ വിപണിയിലെത്തുന്നത്. ഇത് വ്യക്തമായ ശബ്ദ റെക്കോർഡിംഗിന് അവസരം നൽകി. 1983-ലാണ് ക്ലിപ്പ്-ഓൺ മൈക്കുകൾ വികസിപ്പിച്ചത്. ഇത് ഇന്നും ജനപ്രിയ മൈക്കായി തുടരുന്നത്. 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സെൽ ഫോണുകൾ, ഹെഡ്‌സെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിയുൾപ്പെടെയുള്ള പോർട്ടബിൾ ഉപകരണങ്ങളിൽ മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റംസ് മൈക്രോഫോണുകൾ കടന്നുവരാൻ തുടങ്ങി. ഇന്ന് ധരിക്കാവുന്ന ഉപകരണങ്ങളിലും സ്മാർട്ട് ഹോമിലും ഓട്ടോമൊബൈൽ ടെക്‌നോളജി തുടങ്ങി ആപ്ലിക്കേഷനുകൾക്കൊപ്പം മിനിയേച്ചർ മൈക്കുകളാണ് ട്രെൻഡ്.
Comments