ബാര്‍ബഡോസ്: വെസ്റ്റ് ഇൻഡീസിനെ വിറപ്പിച്ച് വീഴ്ത്തി ഇന്ത്യ. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 114 റണ്‍സിന് ഓൾ ഔട്ട്. പേസർമാർക്കൊപ്പം ഇന്ത്യയുടെ സ്പിന്നർമാരും ഫോം ആയതോടെയാണ് 23 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് പുറത്തായത്. ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് 4 വിക്കറ്റും രവീന്ദ്ര ജഡേജ 3 വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതവും നേടി. 3 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപ് 4 വിക്കറ്റ് എടുത്തത്. വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ് മാത്രമാണ് ഭേദപ്പെട്ട റൺ കരസ്ഥമാക്കിയത്. ഷായ് ഹോപ് 45 പന്തില്‍ 43 റൺസ് എടുത്തു.
45 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേയ്ക്കും വെസ്റ്റ് ഇൻഡീസിന്റെ ടോപ് ത്രീ ബാറ്റര്‍മാരെ നഷ്ടപ്പെട്ടിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയാകും മുന്നേ തന്നെ മുന്‍നിര തരിപ്പിണമായി. ഷിമ്രോന്‍ ഹെറ്റ്മെയര്‍(11), റോവ്മാന്‍ പവല്‍(4), റൊമാരിയ ഷെഫോര്‍ഡ്(0), ഡൊമിനിക്ക് ഡ്രാക്സ്( 3), യാന്നിക് കാരിയ(3), ഷായ് ഹോപ്(43), ജെയ്ഡന്‍ സീല്‍സ്(0) എന്നിങ്ങനെയാണ് വെസ്റ്റ് ഇൻഡീസ് കളിക്കാരുടെ സ്കോർ.
Comments