ബാര്‍ബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് 5 വിക്കറ്റ് ജയം. 115 എന്ന വിജയലക്ഷ്യം മറികടന്ന് 22.5 ഓവറിൽ 118 റൺസ് ഇന്ത്യ നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 114 റൺസിൽ ഓൾ ഔട്ട് ആകുകയായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ഇഷാൻ കിഷൻ അർദ്ധസെഞ്ച്വറി നേടി. 46 പന്തിൽ 52 റൺസ് നേടിയാണ് ഇഷാൻ ക്രീസിൽ നിന്നും മടങ്ങിയത്.
ശുഭ്മാൻ ഗില്ല് ( 7), സൂര്യകുമാർ യാദവ് (19), ഹർദിക് പാണ്ഡ്യ( 5), രവീന്ദ്ര ജഡേജ(16*), ശാർദുൽ താക്കൂർ(1), രോഹിത് ശർമ്മ(12*) എന്നിങ്ങനെയാണ് സ്കോർ. ഇന്ത്യൻ ടീമിന് കരുത്തായത് ബൗളർമാരാണ്. പേസർമാർക്കൊപ്പം ഇന്ത്യയുടെ സ്പിന്നർമാരും ഫോം ആയതോടെയാണ് 23 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിനെ പുറക്കുകയായിരുന്നു. ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് 4 വിക്കറ്റും രവീന്ദ്ര ജഡേജ 3 വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതവും നേടി. 3 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപ് 4 വിക്കറ്റ് എടുത്തത്. വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ് മാത്രമാണ് ഭേദപ്പെട്ട റൺ കരസ്ഥമാക്കിയത്. ഷായ് ഹോപ് 45 പന്തില്‍ 43 റൺസ് എടുത്തു.
Comments