ഇടുക്കി: ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ. ഇടുക്കി പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. യുവതി ഏഴുമാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വൈകുന്നേരം വിഷ്ണുവിന്റെ അമ്മ ജോലികഴിഞ്ഞ് വന്നപ്പോഴായിരുന്നു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഉപ്പുതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിഷ്ണുവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുറക്കാതായതോടെ മകനെ വിളിച്ചുവരുത്തി വീടിനു പിൻവശത്തെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനിൽ ഗണേശൻ- സെൽവി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്.
Comments