നിങ്ങളുടെ സങ്കടം എന്റേത് കൂടിയാണ്; കുടുംബത്തിലെ ഒരു അംഗമായി കാണണം; ആരാധകരുടെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി സൂര്യ

Published by
Janam Web Desk

തെന്നിന്ത്യയുടെ നടിപ്പിൻ നായകൻ സൂര്യയുടെ 48-ാം ജന്മദിനമായിരുന്നു ജൂലൈ 23-ന്. തുടർന്ന് ആരാധകർ ഒരുക്കിയ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് യുവാക്കൾ മരിച്ചിരുന്നു. താരത്തിന്റെ ആരാധകരായ രണ്ട് കോളജ് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. ഫ്ളക്സ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റായിരുന്നു മരണം.

ഇപ്പോഴിതാ അന്തരിച്ച ആരാധകരുടെ കുടുംബത്തെ വീഡിയോ കോൾ വഴി ബന്ധപ്പെട്ടിരിക്കുകയാണ് താരം. യുവാക്കളുടെ അമ്മമാരുമായി അദ്ദേഹം സംസാരിച്ചു. അവരുടെ സങ്കടം തന്റേതു കൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്നും അദ്ദേഹം അമ്മമാരോട് പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്. ഉറപ്പായും കുടുംബത്തിലുള്ളവരെ നേരിൽ വന്നു കാണും. യുവാവിന്റെ സഹോദരിയോട് തന്നെ ഒരു സഹോദരനായി കാണാമെന്നും എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും സൂര്യ പറഞ്ഞു.

ആരാധകരുടെ കുടുംബത്തെ വീഡിയോ കോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ പൽനാട് സ്വദേശികൾക്കാണ് അപകടം സംഭവിച്ചത്.

 

Share
Leave a Comment