ചെന്നൈ: രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് നടന്‍ വിജയ് വ്യക്തമാക്കിയത്. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നും മുഴുവന്‍ സമയവും രാഷ്‌ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പറഞ്ഞിരുന്നു .
വിജയ് അഭിനയിക്കുന്ന അവസാന രണ്ട് ചിത്രങ്ങളിൽ ഒന്ന് ദി ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം‘ ആണ് . ചിത്രം സെപ്റ്റംബർ 5ന് റിലീസ് ചെയ്യും. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ദളപതി 69 എന്നാണ് പേരെന്നാണ് ചില റിപ്പോർട്ടുകൾ . അറ്റ്‌ലി ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന. എന്നാൽ വിജയുടെ ഈ അവസാന ചിത്രത്തിന് നിർമ്മാതാവിനെ ലഭിക്കുന്നില്ലെന്നും സൂചനകളുണ്ട് .
ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടിയോളമാണ് വിജയ് വാങ്ങുക എന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് .വിജയ്‌യുടെ 69-ാമത് ചിത്രം ഡിവിവി ദനയ്യ നിർമ്മിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവർ പിന്മാറിയിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തനാണ് ദനയ്യ സഖാത്. എന്നാൽ, ഈ ചിത്രം നിർമ്മിക്കാൻ അദ്ദേഹത്തിന് താൽപ്പര്യമില്ല. വിജയുടെ പ്രതിഫലമാണ് ഇതിന് കാരണമെന്നാണ് സൂചന.















