കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു അന്താരാഷ്ട്ര കടുവ ദിനം കൂടി 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു അന്താരാഷ്‌ട്ര കടുവ ദിനം കൂടി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 11:13 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് ജൂലൈ 29. അന്താരാഷ്‌ട്ര കടുവ ദിനം. എല്ലാ വർഷവും ജൂലൈ 29-നാണ് അന്താരാഷ്‌ട്ര കടുവാ ദിനം ആയി ആചരിക്കുന്നത്. കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഒരു വാർഷിക ഓർമ്മദിനം ആണ് ഇത്.

രാജ്യങ്ങളുടെയും അന്താരാഷ്‌ട്ര സംഘടനകളുടെയും കൂട്ടായ്മയായ ഗ്ലോബൽ ടൈഗർ ഇനിഷ്യേറ്റീവ് (GTI) 2010-ൽ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സംഘടിപ്പിച്ച ടൈഗർ ഉച്ചകോടിയിലാണ് ആദ്യമായി അന്താരാഷ്‌ട്ര കടുവ ദിനം ആചരിച്ചത്.

കടുവയെ സംരക്ഷിക്കാനും അവയുടെ ആവാസവ്യവസ്ഥ നിലനിർത്താനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് അന്താരാഷ്‌ട്ര കടുവ ദിനാഘോഷം ആരംഭം കുറിച്ചത്. കടുവകളെ സംരക്ഷിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധികളും ഈ ദിവസം നാം ചർച്ച ചെയ്യേണ്ട ആവശ്യകതയുണ്ട്. വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ആഹാരം ലഭിക്കാതാകുന്നതുമെല്ലാം കടുവയുടെ വംശനാശത്തിന് കാരണമാകുന്നു.

മാംസഭുക്കുകൾ ആയ മാർജ്ജാരകുടുംബത്തിലെ (Felidae) ഏറ്റവും വലിയ ജീവിയാണ് കടുവ ശാസ്ത്രീയ നാമം: പാന്തെറ ടൈഗ്രിസ് (Panthera Tigris). ഏഷ്യൻ വൻകരയിലാണ് കടുവകളെ കണ്ടുവരുന്നത്. ഇന്ത്യയുടെ ദേശീയമൃഗം കടുവയുടെ ഉപവംശമായ ബംഗാൾ കടുവയാണ്.

ലോകത്തിലെ കടുവകളുടെ വലിയൊരു ശതമാനത്തിന്റെ ആവാസ കേന്ദ്രമാണ് ഇന്ത്യ. ഏറ്റവും പുതിയ ദേശീയ കടുവ സെൻസസ് പ്രകാരം ഇന്ത്യയിൽ ഇപ്പോൾ കുറഞ്ഞത് 3,167 കടുവകളാണുള്ളത്. 2018 ലെ കടുവ സെൻസസിൽ, ഈ കണക്ക് 2,967 ആയിരുന്നു.

എന്നാൽ കടുവകളുടെ എണ്ണം കൂടുന്നത് ഒരേ സമയം ആഘോഷിക്കേണ്ടതും ആശങ്കപ്പെടേണ്ടതുമായ വിഷയമാണെന്ന്  വിദഗ്ധർ പറയുന്നു. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം, ആഹാര ലഭ്യതക്കുറവ്, വനവിസ്തൃതി കുറയുന്നത്, വനനയങ്ങളിലെ മാറ്റം എന്നിവ ഈ നേട്ടത്തെ ഇല്ലാതാക്കാൻ പോന്നതാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള  ‘ക്യാമറ ട്രാപ്പ് സർവേ’ എന്ന ഗിന്നസ് ലോക റെക്കോർഡ് 2020-ൽ ഇന്ത്യയ്‌ക്ക് ലഭിച്ചിട്ടുണ്ട്. കടുവകളുടെ എണ്ണം കണക്കാക്കുന്നതിൽ ഇന്ത്യ നടത്തിയ പരിശ്രമങ്ങൾക്കുള്ള ബഹുമതിയായാണ് ഭാരതത്തിന് ഗിന്നസ് പുരസ്‌കാരം ലഭിച്ചത്.

അതേസമയം കേരളത്തിൽ നിലവിൽ വയനാട്, കണ്ണൂർ മേഖലകൾ ചേർന്ന ഭൂപ്രദേശത്ത് 84 കടുവകളുണ്ടെന്നാണ് സെൻസസ് പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 29 ആൺ കടുവകളെയും 47 പെൺകടുവകളെയുമാണ് കണ്ടെത്തിയിട്ടുള്ളത്. എട്ട് കടുവകളുടെ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽ വയനാട് ജില്ലയിൽ മാത്രമാണ് കടുവ സെൻസസ് നടന്നത്. 2018-ലെ കണക്കെടുപ്പിൽ സംസ്ഥാനത്ത് 120 കടുവകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

 

Tags: SUBTIGERS
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies