ബയേൺ മ്യൂണിക്കിന്റെ സെനഗൽ സ്‌ട്രൈക്കർ സാദിയോ മാനേ സൗദി പ്രോലീഗിലേക്ക്. ക്രിസ്റ്റിയാനോ റോണാൾഡോയുടെ അൽനാസറിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. ലിവർപൂളിൽ നിന്ന് ബയേൺ മ്യൂണിക്കിലെത്തിയെങ്കിലും താരത്തിന് ടീമുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. വിവാദങ്ങളും പിന്നാലെ കൂടിയിരുന്നു.
ലിവർപൂളിന്റെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്ന മാനെ കഴിഞ്ഞ സീസണിലാണ് ബയേണിലെത്തിയത്. സെകോ ഫൊഫാന, മാർസെലോ ബ്രോസോവിച്ച് അലക്‌സ് ടെല്ലസ് എന്നിവരടങ്ങുന്ന ടീമിനെയാണ് പുതിയ സീസണിൽ അൽനാസർ അണിനിരത്തുന്നത്.
അൽനാസറിന്റെ പ്രൊപ്പോസൽ ജർമ്മൻ ക്ലബ് അംഗീകരിച്ചതായും കരാർ നടപടികൾ ഉടൻ പൂർത്തിയാക്കി താരത്തിന്റെ മെഡിക്കൽ ഉടനെ നടത്തുമെന്നും ഫാബ്രിസോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.40മില്യണ്‍ യൂറോയാകും കൈമാറ്റ തുകയെന്നാണ് വിവരം
ലിവര്‍പൂളിനൊപ്പം ആറ് സീസണ്‍ കളിച്ച താരം ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും നേടിയിരുന്നു. ക്ലോപ്പിന്റെ തുറുപ്പ് ചീട്ടായിരുന്ന മാനയും സലയും ഫിര്‍മിന്നോയുമായിരുന്നു ലിവര്‍പൂളിന്റെ കുന്തമുനകള്‍
Comments