മലയാളികളുടെ ഏറ്റവും പ്രിയ കുടുംബമാണ് ജയറാം-പാർവ്വതി ദമ്പതികളുടേത്. ഒത്തിരി സിനിമകളിൽ ഒന്നിച്ചഭിനയിച്ച ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നായത്. നടി പാർവ്വതിയും മകൻ കാളിദാസും മകൾ മാളവികയുടെയുമെല്ലാം വിശേഷങ്ങൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വെെറലാണ്.
അച്ഛന്റെയും അമ്മയുടെയും വഴിയെ മകൻ കാളിദാസും സിനിമയിൽ എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മോഡിലിങ്ങുമായി മുന്നോട്ടു പോകുകയാണ് മാളവിക. താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ സജീവമായ പാർവ്വതി പങ്കുവച്ചൊരു വീഡിയോ ആണ് വൈറൽ ആകുന്നത്.
ഒരു പുതിയ തുടക്കം എന്ന ഹാഷ് ടാഗോടെ തന്റെ വർക്കൗട്ട് വീഡിയോയാണ് പാർവ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മകൻ കാളിദാസ് ജയറാമും അമ്മയ്ക്ക് ഒപ്പമുണ്ട്. വർക്കൗട്ടിൽ കാളിദാസ് അമ്മയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം.
എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്.
സിനിമിയലേക്ക് തിരിച്ചുവരാനായാണോ ഫിറ്റ്നസ് പ്ലാൻ എന്നാണ് ചിലർ കമന്റിൽ ചോദിക്കുന്നത്. ‘പുതിയ തുടക്കം’, എന്ന ഹാഷ്ടാഗ് ആണ് ചോദ്യത്തിന് കാരണം. പാർവ്വതിയെ പ്രശംസിച്ചും അമ്മയെ സഹായിക്കുന്ന കാളിദാസിനെ അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
Comments