എറണാകുളം: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പോലീസ്. അലക്ഷ്യമായി വാഹനംമോടിച്ചതിനാണ് കേസ്. കാറുമായി നാളെ സ്റ്റേഷനിൽ ഹാജരാകാൻ പാലാരിവട്ടം പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലിന് സാരമായി പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇയാളെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരാജ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ സുരാജിന് സാരമായ പരിക്കുകൾ ഇല്ല.
Comments