ഡാളസ്: തോറ്റുകൊണ്ട് തുടങ്ങുന്ന മുംബൈയെ ഭയക്കണമെന്ന് ആരാധകരുടെ വാക്കിന് അടിവരയിടുന്ന പ്രകടനവുമായി അമേരിക്കയില്‍ അരങ്ങേറിയ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി ടീമായ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്. നിക്കോളസ് പൂരന്‍ തിരികൊളുത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് മുംബൈക്ക് അപ്രാപ്യമെന്ന് തോന്നിച്ച വിജയലക്ഷ്യം 24 പന്ത് ബാക്കി നില്‍ക്കെ മറികടക്കാന്‍ സഹായിച്ചത്.
സിക്‌സും ഫോറും പൂത്തിരി പോലെ ഗ്രൗണ്ടിന് നാലുപാടും ചിതറിയ മത്സരത്തില്‍ 55 പന്തുകളില്‍ 10 ബൗണ്ടറികളും 13 സിക്സറുകളുമടക്കം 137 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പൂരന്‍ പുറത്താാവതെ നിന്നു. തിങ്കളാഴ്ച നടന്ന ഫൈനലില്‍ സിയാറ്റില്‍ ഓര്‍ക്കാസിനെതിരെ?/eയായിരുന്നു ന്യൂയേര്‍ക്കിന്റെ തകര്‍പ്പന്‍ വിജയം.
ഓര്‍ക്കാസ് ഉയര്‍ത്തിയ 184 വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട സിയാറ്റില്‍ ഓര്‍ക്കാസ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് സിയാറ്റില്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 52 പന്തില്‍ നാല് സിക്‌സും ഒന്‍പത് ഫോറുമടക്കം 87 റണ്‍സാണ് ഡി കോക്ക് നേടിയത്.
എന്നാല്‍ പിന്നീടെത്തിയ പെട്ടെന്ന് കൂടാരം കയറി. മദ്ധ്യനിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടും റാഷിദ് ഖാനും ചേര്‍ന്ന് ഓര്‍ക്കാസിന്റെ ?നട്ടെല്ല് ഓടിച്ചു. 29 റണ്‍സെടുത്ത ശുഭം രഞ്ജനെ, 21 റണ്‍സെടുത്ത ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരാണ് പിടിച്ചു നിന്ന മറ്റു താരങ്ങള്‍. മുംബൈക്കായി ട്രെന്‍ഡ് ബോള്‍ട്ട്, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. റാഷിദ് നാലോവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂയോര്‍ക്ക് ടീമിന് തുടക്കത്തില്‍ തന്നെ സ്റ്റീവന്‍ ടെയ്‌ലറുടെ (0) വിക്കറ്റ് നഷ്ടമായി. തകര്‍ച്ച മുന്നില്‍ കണ്ടെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ അക്രമണം അഴിച്ചുവിടുകയായിരുന്നു. നായകനായിരുന്ന പൊള്ളാര്‍ഡ് പരിക്കേറ്റ് പുറത്തായതോടെയാണ് പൂരന് ടീമിനെ നയിക്കാന്‍ അവസരം കിട്ടിയത്.
Feeling 𝒐𝒏 𝒕𝒐𝒑 𝒐𝒇 𝒕𝒉𝒆 𝒘𝒐𝒓𝒍𝒅 😍🏆#OneFamily #MINewYork #MajorLeagueCricket pic.twitter.com/BDQdkgIzjJ
— MI New York (@MINYCricket) July 31, 2023
“>
Comments