രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് വിജയിക്കുകയാണെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യം ഇന്ത്യയായിരിക്കും. ചന്ദ്രയാൻ-3യടെ സോഫ്റ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23-നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് അമ്പത് വർഷം പിന്നിട്ടെങ്കിലും ഇന്നും ഈ ദൗത്യം ബുദ്ധിമുട്ടേറിയതായി നിലനിൽക്കുകയാണ്. ഇന്ത്യയുടെ ചന്ദ്രയാൻ-2, ഇസ്രായേലിന്റെ ബെറെഷീറ്റ്, ജപ്പാന്റെ ജാപ്പനീസ് ഹകുട്ടോ-ആർ എന്നീ ദൗത്യങ്ങളെല്ലാം തന്നെ ചന്ദ്രോപരിതലത്തിൽ തൊടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെട്ട ദൗത്യങ്ങളാണ്. എന്നാൽ ചൈന ആദ്യ ശ്രമത്തിൽ തന്നെ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയിരുന്നു. 2013-ലെ ചേഞ്ച് 5 എന്ന നേട്ടത്തിലൂടെയായിരുന്നു ഇത്.
ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,84,400 കിലോമീറ്റർ അകലെയാണ്. പേടകം സഞ്ചരിക്കുന്ന പാത അനുസരിച്ച് ഇത് ചിലപ്പോൾ വർദ്ധിച്ചേക്കാം. ലാൻഡിംഗിന് പുറമേ ചന്ദ്രനിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ദൗത്യങ്ങൾക്കും യാത്രയിൽ പരാജയം നേരിടാം. പേടകത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ പരാജയം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ തന്നെ നാസയ്‌ക്ക് ചാന്ദ്ര ഫ്‌ളാഷ്‌ലൈറ്റ് ദൗത്യം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ്.
ഇതിനാൽ തന്നെ യാത്രയിൽ വേഗത കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഒരു ബഹിരാകാശ പേടകത്തിന്റെ വേഗത കുറയ്‌ക്കുന്നതിനായി അതിന്റെ പ്രൊപ്പൽഷൻ സിസ്റ്റം മാത്രമാണ് ഉപയോഗിക്കുന്നത്. സുരക്ഷിതമായ ലാൻഡിംഗ് നടത്തുന്നതിനായി വേഗത കുറയ്‌ക്കേണ്ടതുണ്ട്. ഇതിനായി മതിയായ അളവിൽ ഇന്ധനം വഹിക്കേണ്ടതായി വരും. എന്നാൽ അധിക ഇന്ധനം വഹിക്കുമ്പോൾ പേടകത്തിന് കൂടുതൽ ഭാരമുണ്ടാകുന്നതിനുള്ള സാദ്ധ്യതയും വർദ്ധിക്കും.
പേടകത്തിന് പ്രത്യേക സ്ഥലത്ത് ലാൻഡ് ചെയ്യുന്നതിനായി ഉപഗ്രഹങ്ങളുടെ സഹായം ലഭിക്കില്ല. ഇതോടെ ഓൺബോർഡ് കമ്പ്യൂട്ടറുകൾ ചന്ദ്രനിൽ കൃത്യമായി ഇറങ്ങുന്നതിന് പെട്ടെന്ന് തീരുമാനം എടുക്കേണ്ടതായി വരും. പേടകം അവസാനത്തെ നിർണായകമായ ഏതാനും കിലോമീറ്ററിൽ എത്തുമ്പോൾ വളരെ സങ്കീർണമായ സമയമാണിത്. ഈ സമയം ബോർഡിൽ ഉൾപ്പെട്ടിട്ടുള്ള കമ്പ്യൂട്ടറുകൾ ഉടനടി പ്രതികരിക്കേണ്ടതായി വരും. പ്രൊപ്പൽഷൻ സംവിധാനങ്ങളിൽ നിന്നും രൂപപ്പെടുന്ന വലിയ അളവിലുള്ള പൊടി സെൻസറുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനുള്ള സാഹചര്യമുണ്ട്. ഇത്തരത്തിൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കണക്കിലെടുത്താകണം ലാൻഡ് ചെയ്യേണ്ടത്.
















Comments