ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ചിലവേറിയ വീടുകളിലൊന്നായ ലക്ഷ്വറി ഡ്യൂപ്ലക്സ് സ്വന്തമാക്കി ബോളിവുഡ് നിർമ്മാതാവ്. മാഡോക്ക് ഫിലിംസ് ഫൗണ്ടറും ബോളിവുഡ് നിർമ്മാതാവുമായ ദിനേശ് വിജനാണ് ലക്ഷ്വറി ഡ്യൂപ്ലക്സ് സ്വന്തമാക്കിയത്. മുംബൈയിലെ പാലി പിൽ പ്രദേശത്ത് ഏകദേശം 103 കോടി രൂപ വിലവരുന്ന വീടാണ് ദിനേശ് വാങ്ങിയത്.
7800 ചതുരശ്ര അടി വിസ്തീർണമാണ് ആഡംബരമായ ഡ്യൂപ്ലക്സ് കെട്ടിടത്തിനുള്ളത്. ഇത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഒന്നാണ്. ബീയിങ് സൈറസ്, സ്ട്രീ, കോക്ക്ടെയിൽ, ഹിന്ദി മീഡിയം മുതലായ സിനിമകൾ നിർമ്മിച്ച മാഡോക്ക് ഫിലിംസിന്റെ ഫൗണ്ടറാണ് ദിനേശ് വിജൻ.
ബോളിവുഡ് താരങ്ങൾ വിലകൂടിയ റെസിഡൻഷ്യൽ വീടുകൾ വാങ്ങുന്ന വാർത്തകൾ ധാരാളമുണ്ട്. കഴിഞ്ഞ വർഷം ദീപികാ പദുകോണും രൺവീർ സിങും 119 കോടിയുടെ ഫ്ലാറ്റ് വാങ്ങിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ 65 കോടിയുടെ ഫ്ലാറ്റ് വാങ്ങിയതും ശ്രദ്ധേയമായിരുന്നു. കാർത്തിക് ആര്യൻ, ആലിയ ഭട്ട്, കജോൾ, സമാന്ത, നീതു കപൂർ, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരാണ് ഈ വർഷം ഏറ്റവും വിലപ്പിടിപ്പുള്ള വീടുകൾ വാങ്ങിയ താരങ്ങൾ.
Comments