തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിക്കുന്ന ഘോഷയാത്രകൾ രാവിലെ 10- ന് തന്നെ തീർക്കണമെന്ന പുതിയ ഉത്തരവുമായി ബാലാവകാശ കമ്മീഷൻ. റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടിയിൽ കുട്ടികളുടെ ഘോഷയാത്രകൾ 8ന് ആരംഭിച്ച് 10ന് മുമ്പ് അവസാനിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ കുട്ടികളെ പങ്കെടുപ്പിക്കുന്ന ഘോഷയാത്രകളിൽ ഏറ്റവും മുന്നിലായി കുട്ടികളെ നിർത്തണം.
ഘോഷയാത്രകളിൽ കുട്ടികളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉത്തരവിൽ നിർദ്ദേശമുണ്ട.് പൊതു വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, നഗരകാര്യം എന്നീ വകുപ്പ് സെക്രട്ടറിമാരും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉത്തരവിന്മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കാം. 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും നിർദ്ധേശമുണ്ട്.
Comments