വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര പിടിക്കാന്‍ അരയുംതലയും മുറുക്കി ഇന്ത്യ. ബൗളിംഗ് പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. പരമ്പര സമനിലയിലായതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിലെ ദയനീയ പരാജയത്തില്‍ പാഠം ഉള്‍ക്കൊണ്ടാകും ഇന്ന് നീലപ്പടയിറങ്ങുക. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പലകോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
മറുവശത്ത് അപ്രതീക്ഷിത പരമ്പര വിജയത്തിനു കൈയെത്തുംദൂരത്താണ് വിന്‍ഡീസ്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീമില്‍ പല പരീക്ഷണങ്ങളും ഇന്ത്യ നടത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ഇന്നത്തെ മത്സരത്തിലും ഇന്ത്യ ഇത് തുടര്‍ന്നേക്കും. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്കി യുവതാരങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി അവസരം നല്‍കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണ് അടക്കമുള്ളവര്‍ക്ക് അവസരം കിട്ടിയേക്കും.
ഇന്നത്തെ മത്സരത്തില്‍ രോഹിത് തിരിച്ചെത്തുമെങ്കിലും കോഹ്ലിക്ക് ഇന്നും വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. ഏഷ്യാ കപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാന്‍ ശുഭ്മാന്‍ ഗില്ലിന് ഇന്നും ഓപ്പണിംഗില്‍ അവസരം നല്‍കും. മൂന്നാം നമ്പറില്‍ ഇഷാന് കിഷനും നാലാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണും അഞ്ചാമനായില്‍ സൂര്യകുമാര്‍ യാദവും തുടര്‍ന്നേക്കും. സഞ്ജുവിനും സൂര്യകുമാറിനും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. രാത്രി ഏഴിനാണ് മത്സരം. ജിയോ സിനിമയില്‍ തത്സമയം കാണാം.
ഇന്ത്യയുടെ സാധ്യതാ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഉമ്രാന് മാലിക്ക്.
















Comments