ഉപഭോക്താക്കളെ സേവനങ്ങൾ കൊണ്ട് പ്രീതിപ്പെടുത്തുന്നതിൽ മുൻനിരയിൽ നിൽക്കുന്ന റിലയൻസ് ജിയോ ബുക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന വമ്പൻ പ്രഖ്യാപനം നടത്തിയത് അടുത്തിടെയാണ്. ആ പ്രഖ്യാപനത്തെ സഫലമാക്കിക്കൊണ്ട് വെറും 16,499 രൂപയ്‌ക്കാണ് ജിയോ ബുക്ക് ഇന്ത്യൻ വിപണികളിലേയ്‌ക്ക് എത്തിരിക്കുന്നത്. ജിയോ ബുക്ക് വിശേഷങ്ങൾ കൂടുതലറിയാം..
കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ലാപ്‌ടോപ്പിന് സമാനമായിട്ടാണ് റിലയൻസ് ഈ ജിയോ ബുക്കും വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ലേണിംഗ് ബുക്ക് കൂടിയാണിത്. റിലയൻസിന്റെ ഡിജിറ്റൽ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ആമസോണിലും ഈ പ്രൊഡക്ട് ലഭ്യമാക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
നീല നിറത്തോട് കൂടി വരുന്ന ജിയോ ബുക്ക് മാറ്റ് ഫിനീഷ്, അൾട്രാ സ്ലിം ബിൽറ്റ്, ലൈറ്റ് വെയ്റ്റ് എന്നീങ്ങനെ മൂന്ന് സ്റ്റൈലിഷ് ഡിസൈനുകളിലാണ് ഒരുക്കിയിരിക്കുന്നത്. 64 ജി.ബി സ്റ്റോറേജാണ് സിസ്റ്റത്തിൽ വരുന്നതെങ്കിലും എസ്.ഡി. കാർഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഉയർത്താൻ സാധിക്കും. ഇതിന് പുറമെ 2.0 GHz ഒക്ടാകോർ പ്രോസസർ, 4 ജി.ബി എൽ.പി.ഡി.ഡി.ആർ4 റാം, ഇൻഫിനിറ്റി കീബോർഡ്, ഇൻബിൽറ്റ് യു.എസ്.ബി, മൾട്ട്ി-ജെസ്റ്റർ ട്രാക്ക്പാഡ്, എച്ച്.ഡി.എം.ഐ പോർട്ടുകൾ തുടങ്ങിയ സവിശേഷതകളും പുതിയ ജിയോ ബുക്കിൽ ഒരുക്കിയിട്ടുണ്ട്.
കട്ടിംഗ് എഡ്ജ് ഓപ്പറേറ്റിംഗ് സിസ്റ്റം-ജിയോ ഒ.എസ്. 4G ഡ്യുവൽ-ബാൻഡ് വൈഫൈ കണക്ടിവിറ്റി. അൾട്രാ സ്ലിം, സൂപ്പർ ലൈറ്റ്, മോഡേൺ ഡിസൈൻ, മൾട്ടി ടാസ്‌കിംഗിനായി ഒക്ടാ-കോർ ചിപ്പ്‌സെറ്റ്, 11.6 ഇഞ്ച് ആന്റി-ഗ്ലെയർ എച്ച്.ഡി. ഡിസ്‌പ്ലേ എന്നിവയാണ് ഹാർഡ്‌വെയർ ഫീച്ചറുകളിൽ വരുന്നത്.
Comments